പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു

1467961046_kerala-finance-minister-thomas-issacതിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ്‌ ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ചു. ജനസൗഹൃദത്തിലൂന്നി നിന്നുള്ള ഐസക്കിന്‍റെ ഏഴാമത്തെ ബജറ്റവതരണം ഏറെ വ്യത്യസ്തകള്‍ നിരഞ്ഞതുമായിരുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ബജറ്റവതരണത്തിന്‍റെ ആദ്യാവസാനം പല മേഖലകളുമായി ബന്ധപ്പെടുത്തി ഉള്‍പ്പെടുത്തിയിരുന്നു.

എല്ലാ ക്ഷേമ പെൻഷനുകളുടെയും തുക 1000 രൂപയാക്കി ഉയര്‍ത്തും, കയര്‍മെഖലയുടെ സമഗ്രമായ പരിഷ്കാരം, ഉപഭോക്താകള്‍ക്ക് ബില്ലുകള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അയച്ചു കൊടുക്കാനുള്ള സൗകര്യം, കൊച്ചി മെട്രോ പദ്ധതിക്ക് 500 കോടി, മൂന്നാംലിഗകാര്‍ക്ക് വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍, തുടങ്ങി സാമാന്യം എല്ലാ മേഖലകളിലേയും പുരോഗതിക്കായുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കാനുള്ള നടപടികൾ വ്യക്തമാക്കിയാണ് ബജറ്റ് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികൾ വിശദീകരിക്കുന്നത്.

thomas-issac-budget

സോഷ്യല്‍മീഡിയയില്‍ സജീവമായ തോമസ് ഐസകിന്റെ ഫേസ്ബുക്ക് പേജില്‍ ചര്‍ച്ച ചെയ്യപ്പെട്ട പലകാര്യങ്ങളും ഇക്കുറി ബജറ്റില്‍ ഇടംനേടിയിട്ടുണ്ട് എന്നതും ഇതിനെ വ്യത്യസ്ഥമാക്കുന്നു.

ഒഎന്‍വിയുടെ വിപ്ലവകവിത ചൊല്ലിയാണ് ബജറ്റ് അവസാനിപ്പിച്ചത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച അവതരണം രണ്ട് മണിക്കൂര്‍ അന്‍പതും മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കിയാണ് ബജറ്റ് രേഖകള്‍ ധനമന്ത്രി തോമസ് ഐസക് സഭയുടെ മുന്‍പാകെ സമര്‍പ്പിച്ചത്.
prp

Leave a Reply

*