രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ‘മാഹാത്മാ’ ഗാന്ധിയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച 11,000ൽ അധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ണവിവേചനത്തിന്‍റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ തന്നെ പിന്നീട് വര്‍ണവിവേചനം അവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ പുല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെൽസൺ മണ്ടേലയുടെയും മഹാത്മ ഗാന്ധിയുടെയും കർമ ഭൂമിയാണ് ദക്ഷിണാഫ്രിക്ക എന്നും മോഡി പറഞ്ഞു.ഈ മഹാത്മാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണ് ഈ സന്ദര്‍ശനമെന്നും കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരായി ഇരു രാജ്യങ്ങളും തുടർന്നും നിലകൊള്ളുമെന്നും മോഡി പറഞ്ഞു. വ്യവസായവും നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തുറന്ന അവസരങ്ങളാണ് ഉള്ളത്. ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യം അനുഭവിച്ചപ്പോഴും എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ നീങ്ങുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യയില്‍ 500 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോഡി പറഞ്ഞു.

