ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു

തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്സ് സ്റ്റേഡിയത്തിനു സമീപം തുരുത്തേല്‍ കടവിലായിരുന്നു സംഭവം.

കൊളുത്തില്‍ കുരുങ്ങി ചൂണ്ടയും വലിച്ചുകൊണ്ടുപോയ മീനിന്‍റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മീനിനൊപ്പം ആറിന്‍റെ എതിര്‍കര വരെ എത്തിയിരുന്നു. കരയ്ക്ക് ഒന്നര മീറ്റര്‍ അകലെ എത്തിയപ്പോഴേയ്ക്കും കിതച്ച്‌ വെള്ളത്തില്‍ താഴുകയായിരുന്നു.

അന്ധിശമനസേന തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പ്രദേശവാസികള്‍ മുങ്ങിത്തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ടെടുക്കുകയായിരുന്നു. 13 കിലോയിലധികം തൂക്കമുള്ള കട്ലയായിരുന്നു ചൂണ്ടയില്‍ കുരുങ്ങിയത്. സമീപത്തു നിന്നും പ്രജീഷിനെയും കിട്ടി.

ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പ്രസന്നന്‍റെയും ജിജിയുടെയും മകനാണ്. സഹോദരന്‍ പ്രജിത്. സംസ്കാരം പിന്നീട്.

 

 

 

 

prp

Related posts

Leave a Reply

*