തി​രു​വ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ല്‍ അ​ഴു​കി​യ മൃ​ത​ദേ​ഹം

തിരുവല്ല: തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുനില കെട്ടിടത്തിന് മുകളിലെ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന്

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്. രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 65ശതമാനം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ കുത്തുമേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് […]

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തിരുവല്ലയിൽ യുവതിയെ നടുറോഡിൽ തീകൊളുത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. പ്രണയാഭ്യര്‍ത്ഥന നി​ര​സി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സംഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല കു​മ്പ​നാ​ട് സ്വ​ദേ​ശി അ​ജി​ന്‍ റെജി മാ​ത്യുവി​നെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​യി​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തിരു​വ​ല്ല ചി​ല​ങ്ക തീ​യ​റ്റ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. രാ​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കാ​നെ​ത്തി​യ യു​വ​തി​യെ റോ​ഡി​ല്‍ ​വച്ച്‌ പ്ര​തി ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തു​ക‍​യു​മാ​യി​രു​ന്നു.  കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ര​ണ്ട് കു​പ്പി പെ​ട്രോ​ളി​ല്‍ […]

അപ്പര്‍കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയത് നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗം

തിരുവല്ല: നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗമാണ് അപ്പര്‍കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. പരുത്തി, വഴുതനങ്ങ എന്നീ വിളകളില്‍മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ക്വില്‍നാഫോസ് സൈപ്പര്‍മെട്രിന്‍ എന്നീ രാസവസ്തുക്കളാണ് അപ്പര്‍കുട്ടനാട്ടില്‍ നെല്ലിന് ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാമാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് ഇതിന്‍റെ വില്‍പ്പനയും ഉപയോഗവും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ എന്തെല്ലാം കീടനാശികള്‍ വില്‍ക്കപ്പെടുന്നുണ്ട്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍കൃഷിവകുപ്പിന് സംവിധാനമില്ല. ഉപയോഗം സംബന്ധിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നുമില്ല. രണ്ടുപേരുടെ ദാരുണമായ മരണം ഉണ്ടായിട്ടുപോലും വില്‍പ്പനശാലകളില്‍ റെയിഡ് നടത്താനോ അനധികൃത വില്‍പ്പന […]

പ്രളയബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് ഊരാളി മ്യൂസിക് ബാന്‍ഡ്

തിരുവല്ല: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളനികളിലും എത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന് കേരളത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിക്ക് ബാന്‍ഡായ ഊരാളി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഊരാളി സംഘം പ്രളയബാധിതര്‍ക്ക് മാനസിക ഉല്ലാസം പകരാനായി ജില്ലയിലെത്തിയത്. തൃശൂര്‍ ഊരാളി മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സജി, ജെയ്‌ജെ, മല്ലു എന്നിവര്‍ പങ്കെടുത്തു. ആറന്‍മുള എഴിക്കാട് കോളനി, ഇരവിപേരൂര്‍ മുട്ടുമ്ബുറം കോളനി, തെക്കേമല പന്നിവേലിച്ചിറ കോളനി, കടപ്ര കണ്ണശ്ശ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍, […]

തിരുവല്ലയില്‍ വാഹനാപകടം; യു​വാ​വ് മ​രി​ച്ചു

തി​രു​വ​ല്ല: എം​സി ​റോ​ഡി​ല്‍ ആ​റാ​ട്ട് ക​ട​വ് ജം​ഗ്ഷ​നി​ല്‍ ലോ​റി​യും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോ​റി ക്ലീ​ന​ര്‍ ചെ​ങ്ങ​റ പ​ട്ടി​മ​റ്റം കട്ടക്ക​ള​ത്തി​ല്‍ എ.​അ​ജ്മ​ല്‍ (24) ആ​ണ് മ​രി​ച്ച​ത്.​   അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക് യാത്രക്കാര​ന്‍ ക​ല്ലി​ശ്ശേ​രി ച​ക്കാ​ല​യി​ല്‍ മു​ര​ളി​ധ​ര​ന്‍, കാര്‍ ഡ്രൈ​വ​ര്‍ തി​രു​വ​ല്ല പൈ​നും​മൂ​ട്ടി​ല്‍ വ​ര്‍​ഗീ​സ് മാ​ത്യു (54) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു വ​രി​ക​യാ​യി​രു​ന്ന ലോ​റി മു​ന്നി​ല്‍ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ല്‍ ഇ​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​യു​ടെ അ​ടി​യി​ല്‍ ക്ലീ​ന​ര്‍ അ​ക​പ്പെ​ടു​ക​യുമാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നാ​ലെ […]

ലൈംഗികാരോപണം; വൈദികരുടെ അറസ്റ്റ് ഉടന്‍

തിരുവല്ല: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്ബമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് […]

ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു

തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്സ് സ്റ്റേഡിയത്തിനു സമീപം തുരുത്തേല്‍ കടവിലായിരുന്നു സംഭവം. കൊളുത്തില്‍ കുരുങ്ങി ചൂണ്ടയും വലിച്ചുകൊണ്ടുപോയ മീനിന്‍റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മീനിനൊപ്പം ആറിന്‍റെ എതിര്‍കര വരെ എത്തിയിരുന്നു. കരയ്ക്ക് ഒന്നര മീറ്റര്‍ അകലെ എത്തിയപ്പോഴേയ്ക്കും കിതച്ച്‌ വെള്ളത്തില്‍ താഴുകയായിരുന്നു. അന്ധിശമനസേന തിരിച്ചില്‍ നടത്തിയെങ്കിലും […]