പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തിരുവല്ലയിൽ യുവതിയെ നടുറോഡിൽ തീകൊളുത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. പ്രണയാഭ്യര്‍ത്ഥന നി​ര​സി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്.

സംഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല കു​മ്പ​നാ​ട് സ്വ​ദേ​ശി അ​ജി​ന്‍ റെജി മാ​ത്യുവി​നെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​യി​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തിരു​വ​ല്ല ചി​ല​ങ്ക തീ​യ​റ്റ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. രാ​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കാ​നെ​ത്തി​യ യു​വ​തി​യെ റോ​ഡി​ല്‍ ​വച്ച്‌ പ്ര​തി ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തു​ക‍​യു​മാ​യി​രു​ന്നു. 

കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ര​ണ്ട് കു​പ്പി പെ​ട്രോ​ളി​ല്‍ ഒ​രു കു​പ്പി പെട്രോളാ​ണ് യു​വ​തി​യു​ടെ ശ​രീ​ര​ത്തേ​ക്ക് ഒ​ഴി​ച്ച​ത്.​ തീ​യാ​ളു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ വെ​ള്ള​മൊ​ഴി​ച്ച്‌ തീ ​കെടുത്തു​ക​യാ​യി​രു​ന്നു.  പി​ന്നീ​ട്, ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നാ​ലെ, പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഡിഗ്രി വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അജിന്‍. ഇരുവരും പ്ലസ് ടു ക്ലാസില്‍ ഒരുമിച്ച്‌ പഠിച്ചതാണ്. അന്നു മുതല്‍ അജിന്‍ നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമണം നടത്തിയതെന്ന്‍ പോലീസ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*