തിരുവല്ലയില്‍ വാഹനാപകടം; യു​വാ​വ് മ​രി​ച്ചു

തി​രു​വ​ല്ല: എം​സി ​റോ​ഡി​ല്‍ ആ​റാ​ട്ട് ക​ട​വ് ജം​ഗ്ഷ​നി​ല്‍ ലോ​റി​യും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോ​റി ക്ലീ​ന​ര്‍ ചെ​ങ്ങ​റ പ​ട്ടി​മ​റ്റം കട്ടക്ക​ള​ത്തി​ല്‍ എ.​അ​ജ്മ​ല്‍ (24) ആ​ണ് മ​രി​ച്ച​ത്.​   അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക് യാത്രക്കാര​ന്‍ ക​ല്ലി​ശ്ശേ​രി ച​ക്കാ​ല​യി​ല്‍ മു​ര​ളി​ധ​ര​ന്‍, കാര്‍ ഡ്രൈ​വ​ര്‍ തി​രു​വ​ല്ല പൈ​നും​മൂ​ട്ടി​ല്‍ വ​ര്‍​ഗീ​സ് മാ​ത്യു (54) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു വ​രി​ക​യാ​യി​രു​ന്ന ലോ​റി മു​ന്നി​ല്‍ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ല്‍ ഇ​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​യു​ടെ അ​ടി​യി​ല്‍ ക്ലീ​ന​ര്‍ അ​ക​പ്പെ​ടു​ക​യുമാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് ലോ​റി​യി​ല്‍ ഇടിക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ മ​റി​ഞ്ഞു കി​ട​ന്ന ലോ​റി ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക്രെ​യി​ന്‍ എ​ത്തി​ച്ച്‌ വാ​ഹ​നം ഉ​യ​ര്‍​ത്തി അ​ജ്മ​ലി​നെ പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.  പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

prp

Related posts

Leave a Reply

*