ഖജനാവ് കാലി; പണമില്ലാതെ താലിബാന്‍ നെട്ടോട്ടത്തില്‍; 100 കോടി അമേരിക്കന്‍ ഡോളര്‍ ലേലത്തിന്

ഖജനാവ് കാലി; പണമില്ലാതെ താലിബാന്‍ നെട്ടോട്ടത്തില്‍; 100 കോടി അമേരിക്കന്‍ ഡോളര്‍ ലേലത്തിന്

കാബൂള്‍: അക്രമത്തിലൂടെ ഭരണംപിടിച്ച താലിബാന്‍ ഭരണകൂടം പണമില്ലാതെ നെട്ടോട്ടത്തില്‍. എല്ലാ വിദേശ കറന്‍സികളുടേയും വിനിമയം നിരോധിച്ച താലിബാന്‍ ഒടുവില്‍ കയ്യിലിരിക്കുന്ന 100 കോടി അമേരിക്കന്‍ ഡോളര്‍ ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

അഫ്ഗാനി എന്ന ഔദ്യോഗിക കറന്‍സിയുടെ മൂല്യം വലിയതോതില്‍ ഇടിഞ്ഞതോടെയാണ് താലിബാന്‍ പ്രതിസന്ധിയിലായത്.

സെന്‍ട്രല്‍ ബാങ്കാണ് അമേരിക്കന്‍ ഡോളറിന്റെ കരുതല്‍ ശേഖരം ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്വകാര്യ ബാങ്കുകളോടും വിദേശ കറന്‍സി ഇടപാടുകാ രോടും ലേലത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. നിലവില്‍ അമേരിക്കന്‍ ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് എത്തിച്ച്‌ ധനസമാ ഹരണം നടത്താനാണ് ഉദ്ദേശ്യം. ലേലത്തിലൂടെ സ്വകാര്യസംരംഭകരുടെ കയ്യിലുള്ള അഫ്ഗാനി നോട്ടുകള്‍ ഭരണകൂടത്തിന്റെ കയ്യിലേക്ക് എത്തിക്കലാണ് ഉദ്യോഗസ്ഥരുടെ നീക്കം.

ഗാനി ഭരണകൂടത്തെ അക്രമത്തിലൂടെ തകര്‍ത്ത താലിബാന്‍ ഏറ്റവും വലിയ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവില്‍ ഒരു അമേരിക്കന്‍ ഡോളര്‍ ലഭിക്കാന്‍ 95 അഫ്ഗാനി നല്‍കണം. ലേലത്തിലൂടെ അഫ്ഗാനിയുടെ മൂല്യം വര്‍ദ്ധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ജനങ്ങളുടെ സ്വാതന്ത്ര്യവും മറ്റ് മേഖലകളിലെ നിരോധ ഉത്തരവുകളും ഇല്ലാതാക്കിയാല്‍ മാത്രമേ പൊതുവിപണിയിലേക്ക് പണമെത്തുകയുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

prp

Leave a Reply

*