ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനങ്ങളെ പരിഹസിച്ച്‌ പാക്കിസ്ഥാന്‍

ദുബായ്: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനങ്ങള്‍ ദുബായ് എയര്‍ഷോയില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങള്‍ മുഴുവന്‍ കൈയടിച്ച്‌ അഭിനന്ദിച്ചപ്പോള്‍ പരിഹാസവുമായി പാകിസ്ഥാന്‍.

ദുബായിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടില്‍ നടന്ന എയര്‍ ഷോയില്‍ തേജസ് നടത്തിയ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അദ്ഭുതത്തിലാഴ്ത്തി. എന്നാല്‍ പാകിസ്ഥാന്‍ പതിവു പോലെ ഇന്ത്യന്‍ വിമാനത്തെ പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്.

സമൂഹമാദ്ധ്യമങ്ങളിലും, ചില പ്രതിരോധ പത്രപ്രവര്‍ത്തകരുടെ ട്വിറ്ററിലുമാണ് തേജസ് മോശമാണെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രകടനം ഗംഭീരമായതിനാല്‍ വിമാനത്തിന്റെ ഡിസൈന്‍ അത്ര പോര എന്നാണ് പ്രധാന വിമര്‍ശനം. സമൂസയോടാണ് അവര്‍ ഇന്ത്യയുടെ അഭിമാനമായ തേജസിനെ ഉപമിക്കുന്നത്.

അതേസമയം ദുബായ് എയര്‍ ഷോയില്‍ ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച തേജസ് പോലെ ഒരു പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്റെ അഭാവം കൊണ്ടാണ് ഇത്തരം ചിന്തകള്‍ ഉണ്ടാകുന്നത് എന്ന് ഇന്ത്യക്കാര്‍ തിരിച്ചടിച്ചു. തേജസിന് പുറമേ ഇന്ത്യയുടെ അഞ്ച് സാരംഗ് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും 10 സൂര്യകിരണ്‍ ബിഎഇ ഹോക്ക് 132 വിമാനങ്ങളും ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

prp

Leave a Reply

*