യതീഷ് ചന്ദ്രയ്ക്ക് പൂര്‍ണ പിന്തുണ, ഒരു നടപടിയും സ്വീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: നിലയ്ക്കലില്‍ ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച്‌ സര്‍ക്കാറും സി.പി.എമ്മും രംഗത്ത്. നിയമം നടപ്പാക്കുക മാത്രമാണ് യതീഷ് ചന്ദ്ര ചെയ്യുന്നതെന്നും നിയമത്തിന്‍റെ മുന്നില്‍ എല്ലാവരും തുല്യമാണെന്നതുമാണ് ഭരണപക്ഷ നിലപാട്. യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പൊലീസ് ആസ്ഥാനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയെന്നത് സംഘ പരിവാറിന്‍റെ വ്യാജ പ്രചരണമാണെന്നും 30ന് പകരം ഉദ്യോഗസ്ഥര്‍ വന്നതിനു ശേഷം മാത്രമേ […]

യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണി പ്രസംഗം നടത്തിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാര്‍ച്ച്. ‘ബൂട്ടിട്ട് ചവിട്ടും പോലെയല്ല ‘നിയുദ്ധ’ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു. അയ്യപ്പഭക്തരെ ഭേദ്യം […]

എസ്പി യതീഷ് ചന്ദ്ര ചെയ്തത് ഡ്യൂട്ടി നിര്‍വ്വഹണം മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ പൂര്‍ണമായും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിർവഹിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങൾ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥർക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായി ജോലി […]

യതീഷ് ചന്ദ്രയ്ക്ക് പിണറായിയുടെ പ്രേതം കേറിയെന്ന് എ.എന്‍. രാധാകൃഷ്ണന്‍

പത്തനംതിട്ട: സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി. യതീഷ് ചന്ദ്ര ധിക്കാരപൂര്‍വമാണ് മന്ത്രിയോട് പെരുമാറിയത്. കറുത്തവനായത് കൊണ്ടാണോ എസ്പി മന്ത്രിയോട് ഇങ്ങനെ പെരുമാറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്രആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ ഓച്ഛാനിച്ച്‌ നിന്ന ആളാണ് എസ്പി. കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ കറുത്തവനായതുകൊണ്ട് അദ്ദേഹത്തോട് പരമമായ പുച്ഛം. ഇതെന്ത് നീതിയാണ്-രാധാകൃഷ്ണന്‍ […]