ഇതാണ് അനശ്വര പ്രണയം; കാമുകിയുടെ മൃതദേഹത്തില്‍ താലി കെട്ടി ഒരു യുവാവ്

ചെന്നൈ: ചതിയും പീഡനവും കണ്ട് കേട്ട് മടുത്ത പ്രണയങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു വാര്‍ത്തയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അകാലത്തില്‍ പൊലിഞ്ഞ് പോയ തന്‍റെ പ്രിയകാമുകിയുടെ കഴുത്തില്‍ താലി കെട്ടുന്ന വീഡിയോ ഇപ്പോള്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തുകയാണ്. തമിഴ്നാട്ടിലാണ് സംഭവം. മരിച്ച കാമുകിയുടെ അടുത്ത് നിന്ന് യുവാവ് മാറാതെ നില്‍ക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പടിക്കുന്നതും തുടര്‍ന്ന് കീശയില്‍ നിന്ന് താലിയെടുക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താലികെട്ടുകയാണ് യുവാവ്. സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ […]

കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റി; വീഡിയോയുടെ വാസ്തവം?

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഭാവനയുടെ വിവാഹം കഴിഞ്ഞദിവസം തൃശൂരില്‍ വെച്ച് നടന്നത്. സിനിമാലോകം ഒന്നടങ്കം സാക്ഷ്യംവഹിച്ച ആ മംഗളകര്‍മ്മം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടയില്‍  കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയ വീഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന്‍റെ വാസ്തവം വെളിപ്പെടുത്തിക്കൊണ്ട് മൃദുല തന്നെ രംഗത്തുവന്നിരിക്കുകയാണ്. . സംഭവത്തെപ്പറ്റി ആളുകളുടെ തെറ്റിദ്ധാരണ മാറ്റുന്ന മൃദുലയുടെ വിശദീകരണം ഇങ്ങനെ- ”കല്യാണത്തിന് ദിവസങ്ങള്‍ മുമ്പേ ഞങ്ങള്‍ ഭാവനച്ചേച്ചിയുടെ ഒപ്പമുണ്ടായിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം […]

ബാര്‍ബി ഡോളിനെപ്പോലെ ഒരു പെണ്‍കുട്ടി; സ്വപ്നം സാധ്യമാക്കാന്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍

ലണ്ടന്‍: പാവകളോടുള്ള ആരാധന മൂത്ത ഒരു പെണ്‍കുട്ടി ജീവിതത്തില്‍ തന്‍റെ സ്വപ്നം സാധ്യമാക്കുവാനായി ചിലവഴിച്ചത് 16 ലക്ഷത്തിലധികം രൂപ. ലണ്ടന്‍ സ്വദേശിനിയായ ജെഡ് സ്മിത്താണ് ഒരു പാവയെ പോലെ അണിഞ്ഞൊരുങ്ങുവാനായി ഇതുവരെ 16 ലക്ഷത്തിലധികം രൂപ ചിലവഴിച്ച്‌ വാര്‍ത്തകളില്‍ നിറയുന്നത്. ഇതില്‍ 8 ലക്ഷത്തിലധികം രൂപ ചിലവഴിച്ചത് പാവകള്‍ അണിയുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടിയാണ്. ഇവ കൂടുതലും ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമാണ് പെണ്‍കുട്ടി ഇറക്കുമതി ചെയ്യുന്നത്. കൂടാതെ 6 ലക്ഷം രൂപയോളം പാവകളുടെതിന് സമാനമായ […]

മണ്ണ് തിന്ന് ജീവിക്കുന്ന മനുഷ്യന്‍റെ കഥ- VIDEO

സാഹെബ് ഗഞ്ച്: ദാരിദ്ര്യം കാരണം മണ്ണ് തിന്ന് ജീവിക്കുന്ന ഒരാളുടെ  കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കറു പാസ്വാന്‍ എന്ന 99 വയസുള്ള മനുഷ്യനാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. പതിനൊന്ന്‍ വയസ്സുള്ളപ്പോള്‍ മുതലാണ് ഇയാള്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയത്.  കുടുംബത്തില്‍ സാമ്പത്തികമായ പ്രശ്ങ്ങള്‍ ഉണ്ടായിരുന്നു. ദരിദ്രമായിരുന്നു പ്രധാന പ്രശ്നം . അതിനാല്‍ മരിക്കാന്‍ തീരുമാനിച്ച്‌ മണ്ണ് തിന്നാന്‍ തുടങ്ങി. എന്നാല്‍ ഒടുവില്‍ അതൊരു ശീലമായി മാറി. ഇപ്പോള്‍ കറു ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണാണ്. ശീലമായി […]

കൃത്രിമ ശ്വാസവുമായി ആശുപത്രിയില്‍വച്ച്‌ കല്യാണം; മണിക്കൂറുകള്‍ക്കുള്ളില്‍ വധു യാത്രയായി

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയില്‍വച്ച്‌ കല്യാണം. ഡേവിഡിനായി വിവാഹവസ്ത്രങ്ങളണിഞ്ഞ് ആശുപത്രിക്കിടക്കയില്‍ ഹെയ്തര്‍ കാത്തിരുന്നു. പക്ഷെ ആ വലിയ മോഹം പൂവണിഞ്ഞ് പതിനെട്ടാം മണിക്കൂറില്‍ അവള്‍ യാത്രയായി. അനിവാര്യമായ മരണമെത്തും മുമ്പ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. അവള്‍ സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി ലണ്ടനിലെ സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു. 2015 ല്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് ഡേവിഡും ഹെയ്തറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിനൊടുവില്‍ 2016 […]

പിസയെ വിവാഹം  ചെയ്ത് യുവാവ്

പിസ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ പിസയോടുള്ള കൊതി മൂത്ത് പിസയെ തന്നെ കല്യാണം കഴിച്ചാലോ?. റഷ്യക്കാരനായ യുവാവാണ് പിസയോടുള്ള കൊതിമൂത്ത് പിസയെ തന്നെ വിവാഹം  ചെയ്തത്. റഷ്യയിലെ ടോസ്കിലെ പിസ ഷോപ്പില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പിസ ആരേയും വഞ്ചിക്കില്ല, ആരേയും നിരാകരിക്കില്ല, എപ്പോഴും കൂടെയുണ്ടാകുമെന്നതിനാലാണ് താന്‍ പിസയെ വിവാഹം ചെയ്തതെന്ന് ഈ യുവാവ് പറയുന്നു. പള്ളി അധികാരികളോ റഷ്യന്‍ സര്‍ക്കാരോ ഈ വിവാഹത്തിന് നിയമസാധുത കല്‍പ്പിക്കില്ല എന്ന വസ്തുതയും ഉണ്ട്. അതേസമയം, ഷോപ്പ് മാനേജറും അവിടെയുള്ള ഷെഫുമാരും വിവാഹത്തിന് […]

ആഞ്ജലീന ജൂലിയെപ്പോലെയാവണം; വെളുക്കാന്‍ തേച്ചത് പാണ്ടായ ഒരു അവിശ്വസനീയ കഥ

ഹോളിവുഡ് സൂപ്പര്‍ താരം ആഞ്ജലീന ജൂലിയെപ്പോലെ സുന്ദരിയാവുകയെന്നതായിരുന്നു സെഹാര്‍ തബാര്‍ എന്ന പത്തൊമ്പതുകാരിയുടെ  ലക്ഷ്യം. അതിനായി  ഇറാനിയന്‍ യുവതി  വിധേയയായത് 52-ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍. ഒടുവില്‍ സംഭവിച്ചതോ? വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതുപോലെ ആളുകള്‍ കണ്ടാല്‍ പേടിക്കുന്ന രൂപമായി സെഹാര്‍ മാറി. ആഞ്ജലീനയാകാന്‍ വേണ്ടി മെലിഞ്ഞ സഹാര്‍ 40 കിലോയോളം തൂക്കമാണ് കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തത്. മൂക്കും കവിളെല്ലും ആഞ്ജലീനയെപ്പോലെയാക്കുന്നതിനാണ് സെഹാര്‍ കൂടുതലും കഷ്ടപ്പെട്ടത്. ഒടുവില്‍ ഈ പരീക്ഷണങ്ങള്‍ തന്നെയാണ് […]