പിസയെ വിവാഹം  ചെയ്ത് യുവാവ്

പിസ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ പിസയോടുള്ള കൊതി മൂത്ത് പിസയെ തന്നെ കല്യാണം കഴിച്ചാലോ?. റഷ്യക്കാരനായ യുവാവാണ് പിസയോടുള്ള കൊതിമൂത്ത് പിസയെ തന്നെ വിവാഹം  ചെയ്തത്.

റഷ്യയിലെ ടോസ്കിലെ പിസ ഷോപ്പില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പിസ ആരേയും വഞ്ചിക്കില്ല, ആരേയും നിരാകരിക്കില്ല, എപ്പോഴും കൂടെയുണ്ടാകുമെന്നതിനാലാണ് താന്‍ പിസയെ വിവാഹം ചെയ്തതെന്ന് ഈ യുവാവ് പറയുന്നു.

പള്ളി അധികാരികളോ റഷ്യന്‍ സര്‍ക്കാരോ ഈ വിവാഹത്തിന് നിയമസാധുത കല്‍പ്പിക്കില്ല എന്ന വസ്തുതയും ഉണ്ട്. അതേസമയം, ഷോപ്പ് മാനേജറും അവിടെയുള്ള ഷെഫുമാരും വിവാഹത്തിന് സന്നിഹിതരായിരുന്നു.

prp

Related posts

Leave a Reply

*