11 മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു

റഷ്യ: മുത്തച്ഛന്‍ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടു കൊന്നു. റഷ്യയിലെ ഖഖാസിയയിലാണ് പൈശാചികവും മൃഗീയവുമായ കൊല നടന്നത്. സംഭവത്തില്‍ 47 ക്കാരനായ മിയാഗഷോവ് എന്നയാള്‍ അറസ്റ്റിലായി. മദ്യ ലഹരിയിലാണ് ഇയാള്‍ കൊച്ചുമകനെ കൊന്നതെന്നാണ് പറയുന്നത്. കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടാണ് 20കാരിയായ മകള്‍ വിക്ടോറിയ പുറത്ത് പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴാണ് കുഞ്ഞിന്‍റെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് കണ്ടെത്തിയത്.  ശരീരത്തിന്‍റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് […]

മെസിയല്ല, ഞാനാണ് അര്‍ജന്‍റീനയുടെ കോച്ച്; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി പരിശീലകന്‍

റഷ്യ: അര്‍ജന്‍റീന ടീമിന്‍റെ പരിശീലകന്‍ മെസിയല്ല താനാണെന്ന് കോച്ച് സാംപോളി. ടീമില്‍ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും സാംപോളി പറഞ്ഞു. നൈജീരിയയ്‌ക്കെതിരായ മത്സരശേഷമായിരുന്നു സാംപോളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യും വിധമുള്ള ആരോപണങ്ങളുയര്‍ന്നത്. ഇടവേള സമയത്ത് കോച്ചിനെ പോലെ ടീമിന് നിര്‍ദ്ദേശം നല്‍കുന്ന മെസി. അഗ്യൂറോയെ ഇറക്കാന്‍ മെസിയോട് സമ്മതം ചോദിക്കുന്ന സാംപോളി. ചുരുക്കത്തില്‍ സാംപോളി വെറും ഡമ്മി കോച്ചാണെന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള മറുപടിയാണ് പ്രീക്വാര്‍ട്ടറിന് മുന്‍പുള്ള […]

അര്‍ജന്‍റീനയ്ക്കും ഫ്രാന്‍സിനും ഇനി നിര്‍ണായക മത്സരം

റഷ്യന്‍ മാമാങ്കത്തിന്‍റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാറായി.ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തിലെ അപ്രതീക്ഷിത പ്രകടനങ്ങള്‍ക്കും അട്ടിമറി വിജയങ്ങള്‍ക്കും സാക്ഷിയാകുകയായിരുന്നു റഷ്യ. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ അട്ടിമറിയാണ് ജര്‍മനിയുടെ പരാജയം. കഴിഞ്ഞ തവണ ലോകചാംപ്യന്മാരായ ജര്‍മനി ആദ്യഘട്ടത്തില്‍ തന്നെ പുറത്താകുകയായിരുന്നു. എന്നാല്‍, അര്‍ജന്‍റീനയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുതിയ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് മെസി-റൊണാള്‍ഡോ ക്വാര്‍ട്ടര്‍ഫൈനലിനും ബ്രസീല്‍-അര്‍ജന്‍റീന സെമിഫൈനലിനുമുള്ള സാധ്യത തുറന്നിടുന്നു. ഗ്രൂപ്പില്‍ അര്‍ജന്‍റീന രണ്ടാമതായതോടെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് നേരിടേണ്ടിവരിക. അര്‍ജന്‍റീന, ജര്‍മനി എന്നിവരെ നേരിടേണ്ടിവരാത്തതുകൊണ്ട് […]

റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

മോസ്‌കോ: റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. അര്‍ക്കാഡെ ബച്ചെന്‍കോ (41) ആണ് കൊല്ലപ്പെട്ടത്. ബച്ചെന്‍കോയെ അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്‍റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബച്ചെന്‍കോയുടെ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടെത്. 2016 ല്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതു മുതല്‍ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഉക്രെയ്ന്‍ ചാനലായ എ.ടി.ആര്‍ ടിവിയില്‍ അവതാരകനായിരുന്നനു ബച്ചെന്‍കോ. തൊഴില്‍പരമായി നേരിടണ്ടി വന്ന പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്‍റെ മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം

സെക്സ് ഗെയിം അതിര് വിട്ടു; യുവതി കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ചുമരില്‍ തൂക്കി

റഷ്യ: റഷ്യയില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.  21 കാരിയായ യുവതി അനസ്താഷ്യ വണ്‍ഗിന തന്‍റെ കാമുകനായ 24 കാരന്‍ ഡിമിതി സിന്‍കെയ്ചിനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ബാക്കി വരുന്ന ശരീരഭാഗങ്ങള്‍ വണ്‍ഗിന വീടിന്‍റെ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കിയിടുകയും ചെയ്തു. സെക്സ് ഗെയിം അതിര് വിട്ടതിനെ തുടര്‍ന്നാണ് യുവതി ഈ പൈശാചിക കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒരു സെക്സ് ഗെയിമിനിടെ താന്‍ കാമുകനെ […]

പിസയെ വിവാഹം  ചെയ്ത് യുവാവ്

പിസ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ പിസയോടുള്ള കൊതി മൂത്ത് പിസയെ തന്നെ കല്യാണം കഴിച്ചാലോ?. റഷ്യക്കാരനായ യുവാവാണ് പിസയോടുള്ള കൊതിമൂത്ത് പിസയെ തന്നെ വിവാഹം  ചെയ്തത്. റഷ്യയിലെ ടോസ്കിലെ പിസ ഷോപ്പില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പിസ ആരേയും വഞ്ചിക്കില്ല, ആരേയും നിരാകരിക്കില്ല, എപ്പോഴും കൂടെയുണ്ടാകുമെന്നതിനാലാണ് താന്‍ പിസയെ വിവാഹം ചെയ്തതെന്ന് ഈ യുവാവ് പറയുന്നു. പള്ളി അധികാരികളോ റഷ്യന്‍ സര്‍ക്കാരോ ഈ വിവാഹത്തിന് നിയമസാധുത കല്‍പ്പിക്കില്ല എന്ന വസ്തുതയും ഉണ്ട്. അതേസമയം, ഷോപ്പ് മാനേജറും അവിടെയുള്ള ഷെഫുമാരും വിവാഹത്തിന് […]

റിയോ ഒളിംപിക്സിൽ നിന്നും റഷ്യ പുറംതള്ളപ്പെട്ടെക്കും

റഷ്യൻ അത്‍ലീറ്റുകൾ ലോക കായിക ആർബിട്രേഷൻ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു 68 റഷ്യൻ അത്‍ലീറ്റുകൾ സമർപ്പിച്ച ഹർജിയാണ്