കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാത്രവുമല്ല ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ തിരികെ സര്‍വീസിലെടുക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം ഐ ജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തേ ജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന […]
Tag: varappuzha
വരാപ്പുഴ കസ്റ്റഡിമരണം; പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: വരാപ്പുഴ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാര്‍ അറസ്‌റ്റില്‍. പറവൂര്‍ മുന്‍ സി.ഐ ക്രിസ്പിന്‍ സാമിന്‍റെ ഡ്രൈവറായിരുന്ന ഇയാള്‍ സി.ഐയ്‌ക്ക് കൊടുക്കാനെന്ന വ്യാജേനയാണ് പണം വാങ്ങിയത്. എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ ഈ പണം തിരികെ നല്‍കി. എന്നാല്‍ സംഭവം മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെ കേസെടുത്ത പൊലീസ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌ത […]
വരാപ്പുഴ കൊലക്കേസ്; എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റ്
വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റ്. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് എസ്. ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹെെക്കോടതി രജിസ്‌റ്റാര്‍ക്ക് നല്‍കിയ മൊഴിയില്‍ അദ്ദേഹം പറഞ്ഞു. ദീപക് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ തന്‍റെ മുമ്പില്‍ ഹാജരാക്കിയിരുന്നതെന്നും ഇതിന് താന്‍ മുമ്പ് ദീപക്കിനെ ശാസിച്ചിരുന്നെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വരാപ്പുഴ കസ്റ്റഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ വാഗ്വാദം
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. കേസ് സിബിഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്‍റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണ്. കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേകാന്വേഷണ സംഘം […]
വരാപ്പുഴ കേസില്‍ ആര്‍ടിഎഫുകാര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫുകാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജില്ലയില്‍ പ്രവേശിക്കരുത്. 2 ലക്ഷം ബോണ്ട് കെട്ടിവെക്കണം എന്നിവയാണ് ഉപാധികള്‍. മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആര്‍ടിഎഫുകാര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. ശ്രീജിത്ത് ആരാണെന്നും വാസുദേവന്റെ വീട് ആക്രമിച്ച കേസിനെപ്പറ്റിപ്പോലും അറിയില്ലായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. സമാന്തരസേന ആയിട്ടാണ് ആര്‍ടിഎഫ് പ്രവര്‍ത്തിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. […]
പിണറായി വിജയന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന്‍ ബിപ്ലവ് കുമാര്‍ ദേവ്
കൊച്ചി: പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിക്കാത്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര സര്‍ക്കാര്‍ ശ്രീജിത്തിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ബിപ്ലവ് കുമാര്‍ അറിയിച്ചു. ണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും ബിപ്ലവ് […]
ശ്രീജിത്തിന്‍റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക്
കൊച്ചി: ശ്രീജിത്തിന്‍റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക് ഹൈക്കോടതിയില്‍ പറഞ്ഞു. വാരാപ്പുഴയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായപ്പോള്‍ പാതിരാത്രി സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഞാന്‍ അല്ലെന്നു ദീപക് പറഞ്ഞു. സ്റ്റേഷനില്‍ വച്ചല്ല ശ്രീജിത്തിന് മര്‍ദ്ദനമേറ്റത്. യാത്രക്കിടയില്‍ ആണ്. അതിനാല്‍ അതില്‍ തനിക്കു പങ്കില്ല. ശ്രീജിത്തിന്‍റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് തന്‍റെ പേര് വന്നത്. പ്രതി കസ്റ്റഡിയില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടും. […]
വരാപ്പുഴ മരണം; ശീജിത്തിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്‌ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ലാസ് മൂന്ന് തസ്‌തികയിലാണ് ക്ലാര്‍ക്കായി നിയമനം ലഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് അഖിലയ്ക്ക് നേരിട്ട് കൈമാറിയത്. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് കളക്‌ടര്‍ അറിയിച്ചു. സര്‍ക്കാര്‍ നഷ്‌ടപരിഹാരമായി അനുവദിച്ച പത്തു ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം കൈമാറി. ശ്രീജിത്തിന്‍റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരുടെ പേരില്‍ 3.33 ലക്ഷം […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: അന്വേഷണം സിപിഎമ്മിലേക്കും
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിപിഎമ്മിലേക്കും. കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി എം.കെ. ബാബുവിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണസംഘം ബാബുവിന്റെ മൊഴിയെടുത്തത്. സിപിഎം പ്രതിപ്പട്ടിക തയാറാക്കിയെന്ന് പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ സിപിഎം സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊലക്കേസില്‍ ജോര്‍ജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ശ്രീജിത്തിനെ സിപിഎം […]
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ അറിയിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈ മാസം 22ലേക്ക് മാറ്റി. വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖിലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാറിനോടും സിബിഐയോടും കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നാലാം […]