ഷാജഹാന്‍പുര്‍(യുപി): സുഖമില്ലാത്ത അമ്മയെ വീട്ടില്‍ തനിച്ചാക്കി മകന്‍ വീട് വിട്ടു. അമ്മയും മകനും തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരുമാസം മുന്‍പാണ് മകന്‍ അമ്മയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടുത്തു വച്ചു കൊടുത്ത ശേഷം വീടു പൂട്ടി പോയത്. മകന്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന 75കാരിയായ അമ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി. റെയില്‍വേ കോളനിയിലെ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെത്തുടര്‍ന്നു പൊലീസ് പരിശോധിച്ചപ്പോഴാണ് ലീലാവതിയെന്ന അമ്മ മരിച്ചിട്ട് ഒരാഴ്ചയായെന്നു ലോകം തിരിച്ചറിയുന്നത്. മുന്‍ എംഎല്‍സി റാം ഖേര്‍ […]
Tag: uthar pradesh
ഹനുമാന്‍ ആദിവാസി ആയിരുന്നു; യോഗി ആദിത്യനാഥിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ച് ദേശീയ പട്ടികവര്‍ഗ്ഗ സമിതി മേധാവി
ഉത്തര്‍പ്രദേശ്: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ദളിതനായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ദേശീയ പട്ടികവര്‍ഗ്ഗ സമിതി ചെയര്‍മാന്‍ നന്ദ് കുമാര്‍ സായി. സംഭവം വിവാദമായിരിക്കുകയാണ്. ‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു അല്ലാതെ ദളിതനല്ല. രാമനോടൊപ്പം അദ്ദേഹവും വര്‍ഷങ്ങളോളം വനവാസത്തിലായിരുന്നു. ഇതുവഴിയാണ് ആദിവാസി സമൂഹവുമായി അദ്ദേഹം അടുത്തത്. രാമഭഗവാന്‍ വാനര്‍, ഗിഥാ, ജടായു എന്നിവരെ ചേര്‍ത്താണ് സൈന്യത്തെ സൃഷ്ടിച്ചത്. ഇവയെല്ലാം ആദിവാസി സമൂഹത്തിലെ ജാതിവിഭാഗങ്ങളാണ്’, നന്ദ് സായി അഭിപ്രായപ്പെട്ടു. ഹനുമാന്‍ […]
മാതൃസ്നേഹത്തിന് പകരം വെക്കാനില്ലാത്ത കണ്ണീര്‍ നിമിഷങ്ങള്‍- VIDEO
ഉത്തര്‍പ്രദേശ്: എവിടെനിന്നോ അതിവേഗതയില്‍ കാര്‍ വന്ന് പാഞ്ഞ് കയറിയത് അവന് എല്ലാമായിരുന്ന അവന്‍റെ അമ്മയുടെ ദേഹത്തേക്കായിരുന്നു. മരിച്ച് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മ കുരങ്ങിന്‍റെ അരികില്‍ ആ കുട്ടിക്കുരങ്ങന്‍ നിര്‍വികാരനായി ഇരിക്കുന്നു. ഇടക്ക് അവന്‍ വിശന്നിട്ടാണെന്ന് തോന്നുന്നു മാതൃത്വത്തിന്‍റെ മാധുര്യം നുകരാനായി ഇടക്ക് ശ്രമിക്കുന്നുണ്ട്. ഇത്രയും നാള്‍ എന്നെ പൊന്ന് പോലെ നോക്കിയ എന്‍റെ അമ്മ ഇനി ഇല്ല. സ്വന്തം അമ്മയുടെ ശരീരത്തില്‍ നിന്ന് പൊലിഞ്ഞ ചോര ആ കുട്ടിക്കുരങ്ങിന്‍റെ ദേഹത്തും പടര്‍ന്നു. കാരണം അവന്‍ അവന്‍റെ […]
ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യ്തത് ഫോണ്‍, കിട്ടിയത് സോപ്പ്
യുപി: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓഡര്‍ ചെയ്തു, കിട്ടിയത് സോപ്പ്. ആമസോണിനെതിരെ പരാതിയുമായി ഉപഭോക്താവ് എത്തി.ആമസോണ്‍ തലവനും മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. യുപിയിലെ ബിസരഖ് പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഉപഭോക്താവ് പരാതിയുമായി എത്തിയത്. ആമസോണ്‍ വെബ്സൈറ്റിലൂടെയാണ് പരാതിക്കാരന്‍ മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ഒക്ടോബര്‍ 27 ന് ലഭിച്ച പാഴ്സല്‍ തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പാണുണ്ടായിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഉപഭോക്താവിന്‍റെ പരാതിയെ തുടര്‍ന്ന് ആമസോണിന്‍റെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍, ഓര്‍ഡറുകളിലെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന […]
യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 5 മരണം
റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്‍റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
യുവതിയെ ബിജെപി പ്രവര്ത്തകന് മാനഭംഗപ്പെടുത്തിയതായി പരാതി
യുവതിയെ ബിജെപി പ്രവര്ത്തകന് മാനഭംഗപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തിയതായാണ് പരാതി.ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി പ്രവര്ത്തകന് വിക്കി തന്ജയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ ജെയിനും ചേര്‍ന്നാണ് യുവതി മാനഭംഗപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം.ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയിരുന്നു .എന്നാൽ പരാതിക്ക് പിന്നാലെ യുവതിയെ നിർബന്ധപൂർവ്വം ജെയിനെ വിവാഹം കഴിപ്പിച്ചു. ആറ് മാസത്തിനുശേഷം ജെയിന് തന്നെ ഉപേക്ഷിച്ചുവെന്നും ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ വീണ്ടും പരാതി നൽകുകയായിരുന്നു.യുവതിയുടെ […]
കനത്തമഴ; ഉത്തര്‍പ്രദേശില്‍ 30 മരണം
ലക്‌നോ: ഉത്തര്‍പ്രദേശില്‍ വിവിധ സ്ഥലങ്ങളില്‍ അതി ശക്തമായ കാറ്റും മഴയും തുടരുന്നു. കാറ്റിലും മഴയിലും 30 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായി. അതേസമയം കഴിഞ്ഞ ദിവസവും ശക്തമായ മഴയെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ നാല് […]
സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. തന്‍റെ സഹോദരന്‍റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇത് ചെയ്തതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണമുണ്ടാക്കാന്‍ വെച്ചിരുന്ന ധാന്യത്തിലാണ് പെണ്‍കുട്ടി വിഷം കലര്‍ത്തിയത്. എന്നാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുന്‍പ് തന്നെ കാര്യം മനസ്സിലാക്കിയതിനാല്‍ അത്യാഹിതം ഉണ്ടായില്ല. ഇതേ സ്‌കൂളില്‍ തന്നെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് കൊല്ലപ്പെട്ടിരുന്നു. പ്രതിയുടെ സഹോദരനായിരുന്നു […]
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മൊഴി ചൊല്ലി
ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊഴി ചൊല്ലി ഉപേക്ഷിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും യുവതിയോട് ആവശ്യപ്പെട്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്‍റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര്‍ത്താവും ബന്ധുക്കളും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. പരാതി രജിസ്റ്റര്‍ […]
പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഘനി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ശുചിമുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് പ്രിന്‍സിപ്പലിന്‍റെ സഹോദരനാണെന്ന നിഗമനത്തിലാണ് പോലീസ്. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ സംഭവം അറിഞ്ഞിട്ടും ഇതിന് കൂട്ടുനിന്നതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ തന്നെയാണ് സ്‌കൂള്‍ നടത്തിയിരുന്നത്. ഇത്തരം […]