ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യ്തത് ഫോണ്‍, കിട്ടിയത് സോപ്പ്

യുപി: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓഡര്‍ ചെയ്തു, കിട്ടിയത് സോപ്പ്. ആമസോണിനെതിരെ  പരാതിയുമായി ഉപഭോക്താവ് എത്തി.ആമസോണ്‍ തലവനും മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. യുപിയിലെ ബിസരഖ് പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഉപഭോക്താവ് പരാതിയുമായി എത്തിയത്.

ആമസോണ്‍ വെബ്സൈറ്റിലൂടെയാണ് പരാതിക്കാരന്‍ മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ഒക്ടോബര്‍ 27 ന് ലഭിച്ച പാഴ്സല്‍ തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പാണുണ്ടായിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഉപഭോക്താവിന്‍റെ പരാതിയെ തുടര്‍ന്ന് ആമസോണിന്‍റെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍, ഓര്‍ഡറുകളിലെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഇടനില സ്ഥാപനമായ ദര്‍ശിത പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍മാരായ പ്രദീപ് കുമാര്‍, റാവിഷ് അഗര്‍വാള്‍, ഡെലിവറി ബോയ് അനില്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവം ഗൗരവമായിതന്നെ എടുക്കാമെന്നും പൊലീസുമായി സഹകരിക്കുമെന്നും പരാതിക്കാരന് ഫോണിന്‍റെ തുക മടക്കി നല്‍കാനുള്ള നടപടി ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഓണ്‍ലൈന്‍ വിപണിയാണ് ആമസോണെന്നും അതു കൊണ്ടു തന്നെ തട്ടിപ്പു നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*