പക്ഷി ഭാഷ സംസാരിക്കുന്ന ജനങ്ങള്‍… തുര്‍ക്കിയിലെ ഗ്രാമം യുനെസ്കോ പട്ടികയില്‍

അങ്കാര: ആശയ വിനിമയം നടത്തുന്നതിന് ഭാഷ ആവശ്യമില്ല. ആംഗ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും പരസ്പരം ആശയ വിനിമയം നടത്താം. എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം തന്നെയുണ്ട് തുര്‍ക്കിയില്‍. കനാക്സി ജില്ലയിലെ കുസ്കോയ് ഗ്രാമവാസികള്‍ക്ക് പക്ഷി ശബ്ദത്തിലൂടെ ആശയങ്ങള്‍ കൈമാറാന്‍ പ്രത്യേക കഴിവാണ്. അതുകൊണ്ട്തന്നെ യുനസ്കോയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഗ്രാമം ഇടംപിടിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. കുന്നും മലയും നിറഞ്ഞ കനാക്സി […]