സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി; കേന്ദ്രം 1511 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി : സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1511 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 2018 നവംബര്‍ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴില്‍ ചെയ്തതിന്‍റെ കൂലി 14 ദിവസത്തിനുളളില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ 1511 കോടി രൂപ […]

കേന്ദ്രസര്‍ക്കാര്‍ 1154 കോടി നല്‍കിയില്ല; സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം മുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് മാസമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തത് ബിജെപിക്കും ഇടതുമുന്നണിക്കും എതിരെ യുഡിഎഫ് പ്രചാരണായുധമാക്കാനൊരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്ളത് 54,17,189 പേരാണ്. ഇവരില്‍ 23,78,824 പേര്‍ സജീവമാണ്. പ്രളയബാധിത മേഖലകളിലടക്കം ചില മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായക വോട്ട് ബാങ്കാണ്.കഴിഞ്ഞ നവംബര്‍ മുതലുള്ള വേതനമാണ് മുടങ്ങിയത്. ഈ കാലയളവിലെ വേതനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട 1154കോടി രൂപ കുടിശികയാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക നല്‍കേണ്ടത്. കൂടാതെ ഭരണച്ചെലവിനുള്ള 86.87 കോടിയും […]