തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്ന് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി  എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രതാ യാത്രയ്ക്കിടെ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെ ഇനിയും കായല്‍ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച […]

കായല്‍ കയ്യേറ്റം; കലക്ടുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

തി​രു​വ​ന​ന്ത​പു​രം: മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍  റിപ്പോര്‍ട്ട് ഇന്നലെ  മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം  മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യുവകുപ്പിനുള്ളത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ  രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഏഴു […]

തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം;കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്‍ മുഖ്യമന്ത്രിക്ക് കൈമാറും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും. നെല്‍വയല്‍, നീര്‍ത്തട നിയമമനുസരിച്ച്‌ ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്ന് കാണിച്ച്‌ തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് റവന്യൂ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. മാര്‍ത്താണ്ഡം കായല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതി […]

വിദേശ ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കാനൊരുങ്ങി തോമസ്‌ ചാണ്ടി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടയില്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി . അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് അദ്ദേഹം  അവധിയില്‍ പ്രവേശിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന്‍ ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം. ഇതിനെ തുടര്‍ന്ന് വകുപ്പ് ചുമതലകള്‍  മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കും. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്  തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്.  ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ അവധി.     […]