ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷനെ സഹായിക്കാനനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസില്‍ പട്യാല ഹൗസ് കോടതി വാദം നടത്തിയിരുന്നു. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. വിഷാദരോഗത്തിനുള്ള മരുന്ന് അമിത അളവില്‍ കഴിച്ചാണ് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു പൊലീസിന്റെ […]
Tag: sunanda pushkar
സുനന്ദ പുഷ്‌ക്കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം
ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സുനന്ദ കേസില്‍ ശശി തരൂരിനെതിരെ പാട്യാല ഹൗസ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം […]
സുനന്ദ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ട് ഹാജരാകണം
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം വിചാരണാ കോടതി അംഗീകരിച്ചു. ഭര്‍ത്താവും എം പിയുമായ ശശി തരൂരിനോട് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. അടുത്ത മാസം ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡല്‍ഹി പോലീസ് […]
ട്വിറ്ററിനോട് താല്‍ക്കാലികമായി വിടപറയുകയാണെന്ന് ശശി തരൂരിന്‍റെ ട്വീറ്റ്
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ താല്‍കാലികമായി ട്വിറ്ററില്‍ നിന്നും വിടപറയുന്നെന്ന് ട്വീറ്റ്. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിനിടെയാണ് തരൂര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതായി അറിയിച്ചിരിക്കുന്നത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ത നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ […]
സുനന്ദ ആത്മഹത്യ ചെയ്യില്ല, കുറ്റപത്രം അപഹാസ്യം: ശശി തരൂര്‍.
ന്യൂഡല്‍ഹി: കുറ്റപത്രം അപഹാസ്യമെന്നും കോടതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്നും ശശി തരൂര്‍. സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഡല്‍ഹി ഹൈകോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചത് പൊലീസ് ആര്‍ക്കെതിരെയും ഒരു തെളിവും കണ്ടെത്തിയിട്ടില്ല എന്നാണ്. എന്നാല്‍ ആറു മാസങ്ങള്‍ക്കു ശേഷം തനിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് അവിശ്വസനീയമാണെന്നും തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. സുനന്ദ പുഷ്‌ക്കറിന്‍റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ […]
സുനന്ദ പുഷ്‌കറിന്‍റെത് ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദയുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശരീരത്തില്‍ നിന്ന് കണ്ടെത്തിയ മരുന്നകള്‍ മരണത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് തരൂരിനെതിരെ മൂവായിരം പേജുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. […]
സുനന്ദ പുഷ്കര്‍ മരിച്ച് കിടന്ന മുറിയില്‍ അജ്ഞാതമായ വിരലടയാളങ്ങള്‍
ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനിരിക്കുന്നതേ ഉള്ളൂ. സുനന്ദയുടെ മരണകാരണം അജ്ഞാതം എന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത് കൊലപാതത്തിനുള്ള പല സാധ്യതകളും അന്വേഷണത്തില്‍ കണ്ടെത്തിയതിന് അവഗണിച്ച് കൊണ്ടാണ്. സുനന്ദ പുഷ്കറിന്‍റെ മരണം വീണ്ടും ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. കേസിന്‍റെ ആദ്യഘട്ടത്തില്‍ കൊലപാതക സാധ്യതകള്‍ തുറന്ന് കാട്ടുന്ന രഹസ്യ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കിയത് ഡിഎന്‍എ പുറത്ത് വിട്ടിരുന്നു. ഒപ്പം സുനന്ദയുടെ ഫിംഗര്‍ […]
സുനന്ദ പുഷ്കറിന്‍റെ മരണം: ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം: സുനന്ദ പുഷ്കറിെന്റ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചെന്നും, തനിക്കെതിരെ നടന്നത് നിലവാരം ഒട്ടുമില്ലാത്ത മാധ്യമ പ്രവര്‍ത്തനമെന്നും ശശി തരൂര്‍ എം.പി. സുനന്ദയുടെ മരണത്തില്‍ പുതിയ സംശയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസം അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് തരൂരിെന്റ ഈ പ്രതികരണം. സുനന്ദയുടെ മൃതദേഹം 307ാം നമ്ബര്‍ മുറിയില്‍ നിന്ന് 345ാം നമ്ബര്‍ മുറിയിലേക്ക് മാറ്റിയെന്ന് പറയപ്പെടുന്ന ഒാഡിയോ ടേപ് സംഭാഷണം ടി.വി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഡല്‍ഹിയിലെ ലീല പാലസ് […]