നികുതി കുറച്ചിട്ടും വില കുറയാതെ സാനിറ്ററി നാപ്കിനുകള്‍

കൊച്ചി: നികുതി കുറച്ചിട്ടും വില കുറയാതെ സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍. ജിഎസ്ടി കൗണ്‍സില്‍ സാനിറ്ററി നാപ്കിന്‍ നികുതി 12 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. എന്നാല്‍ ഈ നിയമം ഇതുവരെ നടപ്പിലായില്ല. ഇന്നലെ പുതിയ നികുതി ഘടന നടപ്പില്‍ വന്നിട്ടും ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് കസ്റ്റമേഴ്സിന്‍റെ പരാതി. ഇന്നലെ മുതല്‍ വില്‍പ്പന വിലയില്‍ വരുന്ന കുറവ് മൂലമുണ്ടാവുന്ന നഷ്ടം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി നികത്തി ലഭിക്കുമെന്നിരിക്കെയാണ് […]

സാനിറ്റിറി നാപ്കിന്‍ ജി.എസ്.ടി നികുതിയില്‍ നിന്ന് ഒഴിവാക്കുമോ..? തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി : സാനിറ്റിറി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനം ഇന്നറിയാം. ഡല്‍ഹിയില്‍ പുരാഗമിക്കുന്ന ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളും നികുതി കുറയ്ക്കുന്ന കാര്യത്തിലും തിരുമാനമെടുക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ്  ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്നത്. കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി […]

രണ്ടര രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ വിപണിയിലിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജന്‍ഔഷധി സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിച്ച്‌ വലിയൊരു മാറ്റത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്ക് കീഴിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ നാപ്കിനുകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. രാജ്യത്ത് ഇതാദ്യമായാണ് സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വിപണിയിലിറങ്ങുന്നത്. ദിനംപ്രതി നാപ്കിനുകളുടെ വില കമ്പനികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായാണ് വില കുതിച്ചുയരുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദന സ്ത്രീകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപയ്ക്ക് […]

സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സാമൂഹ്യ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സാനിട്ടറി നാപ്കിനുകളില്‍ എഴുതി അത് പ്രധാനമന്ത്രിക്ക് കത്തെഴുതി വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് പുതിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ജനുവരി നാലിന് ആരംഭിച്ച ഈ വിത്യസ്തമായ ക്യാമ്പയിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്. നാപ്കിനുകള്‍ക്ക് സബ്സിഡി നല്‍കേണ്ടതിന് പകരമാണ് ഉയര്‍ന്ന ജി എസ് ടി ഈടാക്കുന്നത്. […]

ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ഒരു രൂപ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ആരോഗ്യദൗത്യം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. 10നും 19നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആദ്യഘട്ട പ്രകാരം സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുക. കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ദേശീയ ആര്‍ത്തവ ആരോഗ്യത്തിന്‍റെ ഭാഗമായാണ് നാപ്കിനുകളുടെ വിതരണം. മാസത്തില്‍ ഒരു പെണ്‍കുട്ടിക്ക് നാല്‍പ്പത് നാപ്കിനുകള്‍വരെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവരിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് […]