കോട്ടയം: അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷനിര രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത് സ്വപ്നം കാണാതിരിക്കാന്‍ തനിക്കാകുന്നില്ലെന്ന് കവി കെ. സച്ചിദാനന്ദന്. നിയുക്ത പ്രധാനമന്ത്രിയായോ വരുന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവായോ രാഹുലിനെ പ്രതിപക്ഷനിര ഒന്നടങ്കം പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നത് ഒരു വ്യക്തി എന്ന നിലയില്‍ രാഹുല്‍ വിജയിക്കുന്നതിനു വേണ്ടിയല്ലെന്നും ജനാധിപത്യ ഐക്യമെന്ന ആശയം നിലനില്ക്കുന്നതിന്റെ അനിവാര്യത മൂലമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും അതില്‍നിന്ന് നേട്ടമുണ്ടാകുമെന്നതിനാല്‍ ഇടതുപക്ഷം അല്പം ഉദാരത കാട്ടുന്നതിനൊപ്പം പ്രാദേശിക താല്പര്യത്തെക്കാള് ദേശീയ താല്പര്യം ഉയര്‍ത്തിപ്പിടിക്കണം. ഒരു പുനര്‍വിചിന്തനം […]