ഇനി ഒന്നും നേടാനില്ല; ഫുട്ബോള്‍ മാന്ത്രികന്‍ കളിക്കളത്തില്‍ നിന്നും വിടവാങ്ങുന്നു

റിയോ ഡി ജെനീറോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിന്യോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്‍െറ സഹോദരനും ഏജന്‍റുമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് സഹോദരന്‍റെ തീരുമാനത്തെക്കുറിച്ച്‌ റോബര്‍ട്ടോ അസീസ് വ്യക്തമാക്കിയത്.  വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2018 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികള്‍ […]