വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് യോജിപ്പില്ല: രവിശങ്കര്‍ പ്രസാദ്

ബംഗളൂരു: വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. […]

”ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ട”; പാക്കിസ്ഥാനെതിരെ തുറന്നടിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയ പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ ബിജെപി. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും  കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കിയ അദ്ദേഹം വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക്  മുതിരരുതെന്നും  പാക്കിസ്ഥാനെതിരെ ആരോപിച്ചു. അഹമ്മദ്  പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന മോദിയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ മറുപടി നല്‍കിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ […]