പെരുമ്പാവൂര്‍: അഭിഭാഷകനായ ബി എ ആളൂർ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ആണ് ആളൂർ കോടതിയിൽ മാപ്പ് പറഞ്ഞത്. ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ കേസ് കോടതി തീര്‍പ്പാക്കി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞ ദിവസമാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ബി എ ആളൂര്‍ ജഡ്ജിക്കെതിരെ അധിക്ഷേപം നടത്തിയത്. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി ഹൈക്കോടതിക്ക് ശുപാര്‍ശ നല്‍കി. ഹൈക്കോടതി […]
Tag: perumbavoor
പെരുമ്പാവൂരില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കൊച്ചി: പെരുമ്പാവൂരിന് സമീപം ഐരാപുരത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഗോപീകൃഷ്ണന്‍ (17), അലന്‍ തോമസ് (18) എന്നിവരാണ് മരിച്ചത്. ഇരുവരും കീഴില്ലം സെന്‍റ് തോമസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ഥികളാണ്. അതേസമയം കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇന്നുമാത്രം 20 പേര്‍ മരിച്ചതായായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, എന്നിവിടങ്ങളിലായാണ് മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ അതിതീവ്രമായ മഴയാണ് ദുരന്തത്തിന് കാരണമായത്. അടിമാലിയില്‍ എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ […]
പെരുമ്പാവൂരിലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്
കൊച്ചി: പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥിനി നിമിഷയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബംഗാള്‍ സ്വദേശി കുറ്റം സമ്മതിച്ചതായി പോലീസ്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കുറ്റം സമ്മതിച്ചത്. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. വാഴക്കുളം എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ നിമിഷയെ ഇന്ന് രാവിലെയാണ് ബിജു കൊല്ലപ്പെടുത്തിയത് . അമ്മയുടെ മാല കവരാന്‍ ശ്രമിച്ചത് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. […]
പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്ക് കൂടി കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് കിടന്ന […]
ഇഷ്ടപ്പെട്ട സാരിയുടുക്കുന്നതും ചുരിദാറിടുന്നതും തെറ്റാണോ..? തനിക്കെതിരെ പ്രചരിച്ച ചിത്രങ്ങല്‍ക്കെതിരെ പ്രതികരിച്ച് രാജേശ്വരി
പെരുമ്പാവൂര്‍: കേരള മനസാക്ഷിയേ ഞെട്ടിച്ചായിരുന്നു പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരവും മൃഗീയവുമായി കൊലപ്പെട്ടത്. ജിഷ കൊല്ലപ്പെട്ടതിനു ശേഷം ധനസാഹയവും വീടും അമ്മ രാജേശ്വരിക്കു ലഭിച്ചു. എന്നാല്‍ അതിനു ശേഷം രാജേശ്വരി നേരിട്ടതു കടുത്ത ആരോപണങ്ങളായിരുന്നു. ലഭിച്ച ധനസഹായം ഉപയോഗിച്ച് ദൂര്‍ത്തടിച്ച് ജീവിക്കുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്നതും ഹെയര്‍സ്‌റ്റൈയില്‍ ചെയ്യുന്നതുമായ ചില ചിത്രങ്ങള്‍ രാജേശ്വരിയുടേതായി പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ പണിതു നല്‍കിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ […]
ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്തിമ വിധി; അമീറുല്‍ ഇസ്ലാമിന് വധശിക്ഷ
കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 19 മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പാക്കിലെ […]
ജിഷ വധക്കേസ്: നിര്‍ണായക കോടതി വിധി ഇന്ന്
കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതി പ്രഖ്യാപിക്കും. അതിക്രൂരമായ ബലാല്‍സംഗവും കൊലപാതകവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വധശിക്ഷക്കായി, അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കാന്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിധി ന്യായങ്ങള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടും. 302ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച് രഹസ്യഭാഗങ്ങളില്‍ മുറിവേല്പിച്ച് പീഡിപ്പിച്ചതിനും പരമാവധി ലഭിക്കാവുന്നത് വധശിക്ഷയാണ്. 376ാം വകുപ്പ് പ്രകാരം പീഡനത്തിനും 449ാം […]
ജിഷ വധക്കേസില്‍ അമീറുള്‍ കുറ്റക്കാരന്‍; വിധി നാളെ
കൊച്ചി : ദൃക്സാക്ഷികളില്ലാത്ത ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരാനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ബുധനാഴ്ച വിധിക്കും. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ലാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് […]
ജിഷ വധക്കേസ്; വിധി അല്‍പസമയത്തിനകം
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ വിധി അല്‍പസമയത്തിനകം. എറുണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം ആണ് ഏക പ്രതി. ഇയാളെ കോടതിയില്‍ എത്തിച്ചു. 2016 ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച് ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ […]
ജിഷ വധക്കേസ്; വിധി നാളെ
പെരുമ്പാവൂര്‍: സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് നാളെ കേസ് വിധി പറയുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പം പടിയില്‍ ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് അമീറുല്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ദലിത് പീഡന നിരോധന നിയമ പ്രകാരം കേസ് […]