ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഇനി മലയാളത്തിലും

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്ന് ഷോപ്പിങ്ങിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളെയാണ്. ധനലാഭവും സമയ ലാഭവും തന്നെയാണ് എല്ലാവരെയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇത്തരം സൈറ്റുകളിലെ പ്രധാന പ്രശ്നം ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമാണെന്നതാണ്. പ്രധാന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, മിന്ത്ര തുടങ്ങിയവയെല്ലാം  ഇംഗ്ലിഷ് ഭാഷയിലാണ് ഉപഭോക്താക്കളുമായി വിനിമയം ചെയ്യുന്നത്.  എന്നാല്‍ ഇനിമുതല്‍ മലയാളത്തിലും ഷോപ്പ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ പേടിഎം മാള്‍. വിവിധ സംരംഭകര്‍ സൈറ്റിലിടുന്ന […]