നിര്‍ഭയയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് 6 വര്‍ഷം; മകളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്ന് അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ആറ് വര്‍ഷമാകുന്നു. മകളുടെ മരണശേഷം ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് പറയുന്നു അമ്മ ആശാ ദേവി. ‘എന്‍റെ മകള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്‍റെ തകര്‍ച്ചയാണിത്. പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോട് പറയാനുള്ളത് അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ്’ ആശാദേവി പറഞ്ഞു. നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം […]

നിര്‍ഭയ കേസ്: കുറ്റവാളികളുടെ വധ ശിക്ഷയില്‍ ഇളവില്ല;

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: നിര്‍ഭയാ കൂട്ടബലാത്സംഗക്കേസിലെ വധശിക്ഷ ശരിവച്ച്‌ സുപ്രീം കോടതി. വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് കെട്ടിച്ചമച്ചതാണെന്ന വാദവും കോടതി തള്ളുകയായിരുന്നു. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അപ്പീലില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ […]

നിര്‍ഭയയില്‍ നിന്ന് മൂന്നു പെണ്‍കുട്ടികളെ കാണാതായി

കൊട്ടിയം: സംസ്ഥാനത്ത് ഏറെ വിവാദം ചൂടുപിടിച്ച പോലീസുദ്യോഗസ്ഥന്‍ പ്രതിച്ചേര്‍ക്കപ്പെട്ട കേസില്‍ ഇരയായ പെണ്‍കുട്ടി ഉള്‍പ്പടെ മുന്ന് പെണ്‍കുട്ടികളെ കാണാതായി. കൊട്ടിയം ഒറ്റപ്ലാമൂടിനടുത്തുള്ള നിര്‍ഭയകേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്നുപേരെയും കാണാതായത്. വസ്ത്രങ്ങള്‍ അലക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു മൂവരും. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ചേര്‍ത്തല, ആലപ്പുഴ, തങ്കശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കാണാതായ പെണ്‍കുട്ടികള്‍. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പും ഇവിടനിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതെപോയിരുന്നു. അവരെ പിന്നീട് പോലീസ് കണ്ടെത്തുകയും […]