പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണ് മലയാളികള്‍ക്ക് ഈ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. രജത മയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച നടന് 10 ലക്ഷം രൂപയും രജതമയൂരവും ലഭിക്കും. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ഈ.മ.യൗവിലൂടെ ലിജോയ്ക്കു ലഭിച്ചിരുന്നു.’വെന്‍ ദ ട്രീസ് ഫോള്‍’ […]
Tag: national film awards
ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല അതൊരു രോഗമാണ്: അലന്‍സിയര്‍
ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ഗാനഗന്ധര്വ്വന് യേശുദാസിനും സംവിധായകന് ജയരാജിനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇവര്‍ക്കെതിരാണ്. ദാസേട്ടനെക്കുറിച്ച് ഞങ്ങള്‍ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നായിരുന്ന പലരും പറഞ്ഞത്. സിബിമലയില്‍, ഷമ്മിതിലകന്‍, നജീം കോയ തുടങ്ങിയവരെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ നടന് അലന്‍സിയറും വിമര്‍ശനവുമായി രംഗത്തെത്തി.ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല. അതൊരു രോഗമാണെന്നും ചികിത്സവേണമെന്നും അലന്‍സിയര്‍ പറയുന്നു.പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണമെന്ന ജയരാജിന്റെ നിലപാടും അലന്‍സിയര്‍ തള്ളി. പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നത് എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. […]
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് മാര്‍ച്ച് ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപ്തി അറിയിച്ചത്. അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് അവസാന നിമിഷം തീരുമാനം അറിയിച്ചത്. മാത്രവുമല്ല അവാര്‍ഡ് ദാനത്തിന്റെ വേദി വിഗ്യാന്‍ഭവനില്‍ നിന്നും രാഷ്ട്രപതി […]
ദേശിയ ചലച്ചിത്ര പുരസ്ക്കാരം: തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം
ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ടേക്ഒാഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച് പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു. 15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക […]
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടന്‍; തൊണ്ടിമുതലിന് പ്രതീക്ഷ
ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് ഡല്‍ഹി ശാസ്ത്രിഭവനില്‍ വച്ചായിരിക്കും പ്രഖ്യാപനം. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. മലയാളത്തില്‍നിന്ന് ഭയാനകം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരമുണ്ടെന്നാണ് സൂചന. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ഈ.മ.യൗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ് തുടങ്ങിയ 15 ചിത്രങ്ങളാണ് മലയാളത്തില്‍നിന്നും അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. മികച്ച നടന്, മികച്ച നടി എന്നീ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് […]
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: സുരഭി മകച്ച നടി, നടന് അക്ഷയ് കുമാര്‍
അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റസ്തം എന്ന സിനിമയിലെ