മീടൂ ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിന് നടി രേവതിയുടെ മറുപടി

മോഹൻലാലിനെ ട്രോളി നടി രേവതി രംഗത്ത്. കഴിഞ്ഞ ദിവസം മി ടൂ വിനെതിരെ നടൻ മോഹൻലാൽ നടത്തിയ പരാമർശത്തിനെതിരെയാണ് നടി രേവതി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ താരത്തിന്‍റെ പേരെടുത്തു പറയാതെയായിരുന്നു രേവതി ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം. പേര് വെളിപ്പെടുത്താതെ പ്രമുഖ നടന്‍ എന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. മീടൂ മൂവ്മെന്‍റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം. നടി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമായിരുന്നു. കൂടാതെ അഞ്ജലി മേനോന്റെ […]

ഒടിയനിലെ പുതിയ ഗാനത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍

കൊച്ചി: വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്രഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ […]

മോഹന്‍ലാലിന്‍റെ വാദം പൊളിഞ്ഞു; അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് ദിലീപ്

കൊച്ചി: അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് നടന്‍ ദിലീപ്. തന്‍റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാനാണ് ശ്രമം.വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജിവെച്ചതെന്ന് ദിലീപ് പറഞ്ഞു. ”അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്‍റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് […]

തീപ്പൊരി ആക്ഷനും ഡയലോഗും; തരംഗമായി ഒടിയന്‍റെ ട്രെയിലര്‍

മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. Odiyan Official Trailer Odiyan Official Trailer Posted by Mohanlal on Tuesday, October 9, 2018 സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന […]

സ്ഫടികം 2 വില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്‌തത്. ഒരു കാരണവശാലും ഇനി ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്‌ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്‌ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്‍റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകന്‍ പറയുന്നു. യങ് സൂപ്പര്‍സ്‌റ്റാര്‍ എന്നുപറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പുറത്തുവിട്ടിരിക്കുന്നത്. […]

ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ? ക്ഷുഭിതനായി മോഹന്‍ലാല്‍

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൊച്ചി വില്ലിംഗ്ടണില്‍ എത്തിയിരുന്നു. തന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനിടയില്‍ ഒരു ചോദ്യം മോഹന്‍ലാലിനെ കലിപ്പിലാക്കി. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ചത്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍ എന്നാണ് ദേഷ്യത്തോടെ മോഹന്‍ലാല്‍ ചോദിച്ചത്. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇതാണോ ചോദിക്കുന്നത്. ഇപ്പോള്‍ ആ കന്യാസ്ത്രീക്ക് എന്തുചെയ്യണം എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു. മോഹന്‍ലാലിന്‍റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകരും അമ്പരന്നു. ചോദ്യം ചോദിച്ചയാള്‍ ഏത് മാധ്യമ […]

കുഞ്ഞാലി മരക്കാർ റിലീസ് പ്രഖ്യാപിച്ചു

ഒരു പുതിയ ചരിത്രത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. മലയാളത്തിന്‍റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരേ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രം ആയാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുക . മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാർ ഒരുക്കാൻ പോകുന്നത് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ്.അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണ് കുഞ്ഞാലിമരക്കാർ . ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഈ ചിത്രം അറബിക്കടലിന്റെ സിംഹം എന്ന പേരില്‍  അടുത്ത ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന […]

ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നു

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് കടക്കുമോ? ബിജെപി സ്ഥാനാര്‍ഥിയാകുമോ? എന്ന ചോദ്യങ്ങളാണ് ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്. നരേന്ദ്രമോദിയെ നേരില്‍ കണ്ടതിനുശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇതിന്‍റെ സത്യാവസ്ഥ മോഹന്‍ലാല്‍ തന്നെ പറഞ്ഞുതരും. ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്‍റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി […]

മോഹന്‍ലാല്‍ അങ്ങനെയാരു മണ്ടത്തരം കാണിക്കില്ല: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സ്വീകാര്യനുമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യ. ബി.ജെ.പിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി […]

‘താങ്കളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ’; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രത്തോടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. യു.എസിലെ മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ചത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നലെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രി മടങ്ങിവരുന്നതുവരെ ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ഭരണകാര്യങ്ങളും മന്ത്രിസഭായോഗത്തിന്‍റെ അദ്ധ്യക്ഷസ്ഥാനവും മന്ത്രി ഇ. പി.ജയരാജന്‍ വഹിക്കും. ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെതെങ്കിലും […]