പ്രളയദുരന്തത്തിന്‍റെ പശ്‌ചാത്തലത്തില്‍ മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ ഡോ.സുള്‍ഫി നൂഹ്. പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ട് മാനസികമായി തളര്‍ന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഐ.എം.എ ആവിഷ്‌കരിക്കുന്ന പദ്ധതികളോട് ഇരുതാരങ്ങളും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നൂഹ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ‘ലാലേട്ടനും മമ്മൂക്കയ്ക്കും ഒരു തുറന്ന കത്ത് പ്രിയ ലാലേട്ടാ ,മമ്മുക്ക, സുഖമാണെന്നു കരുതുന്നു . കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന […]
Tag: mohanlal
അവാര്‍ഡ് നിശയില്‍ ലാലേട്ടനെ കണ്ടഭാവം പോലും നടിക്കാതെ നടന്നുനീങ്ങി യുവസംവിധായകന്‍; – VIDEO VIRAL
ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്. അവാര്‍ഡ് വേദിയിലും പല പ്രതിഷേധങ്ങളും നടന്നിരുന്നു. നടന്‍ അലന്‍സിയറിന്‍റെ തോക്കു ചൂണ്ടല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, താന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാല്‍, ഇതിനേക്കാള്‍ വലിയ അധിക്ഷേപം ഉണ്ടായത് യുവസംവിധായകനില്‍ നിന്നാണ്. എളിമയോടെ ഗൗരവമില്ലാതെ മോഹന്‍ലാല്‍ ഓരോ അവാര്‍ഡ് ജേതാക്കളെയും ആശംസിച്ചു, സ്വീകരിച്ചു. എന്നാല്‍, യുവ സംവിധായകന്‍ ദീപേഷിന്‍റെ പ്രകടനം ആരും സഹിക്കില്ല. മോഹന്‍ലാല്‍ ഫാന്‍ മാത്രമല്ല ഒരു മലയാളിക്കും […]
മോഹന്‍ലാലിന് നേരെ തോക്കുചൂണ്ടിയ സംഭവം; അലന്‍സിയറോട് വിശദീകരണം തേടി അമ്മ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണ ചടങ്ങിനിടെ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തില്‍ നടന്‍ അലന്‍സിയര്‍ മറുപടി പറയണമെന്ന് അമ്മ. സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് അലന്‍സിയര്‍ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. എന്ത് ഉദ്ദേശത്തോടെയാണ് അലന്‍സിയര്‍ ഇത്തരമൊരു ആംഗ്യം കാണിച്ചതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം […]
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; മോഹന്‍ലാല്‍ മുഖ്യാതിഥി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്. ജൂറി അംഗമായ ഡയറക്ടര്‍ ബിജുവും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്കാരിക പ്രവര്‍ത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു. എതിര്‍പ്പുകള്‍ മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണ് എന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്കാദമി ജനറല്‍ […]
ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ്
തിരുവനന്തപുരം: പ്രമുഖ വസ്ത്ര സ്ഥാപനത്തിനായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാലിനെതിര നിയമനടപടി സ്വീകരിച്ചു തുടങ്ങിയതായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. ഇതിന്‍റെ ആദ്യപടിയായി പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചതായും അവര്‍ വെളിപ്പെടുത്തി. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്ക ഉപയോഗിക്കുന്ന രംഗം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നന്നതാണ്. മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്ര സ്ഥാപനത്തിന്‍റെ എല്ലാ ഉല്‍പന്നങ്ങളും പവര്‍ ലൂമില്‍ നെയ്യുന്നതാണ്. എന്നാല്‍, പരസ്യത്തില്‍ ചര്‍ക്ക കാണിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കും. ഇന്ത്യയില്‍ കൈത്തറി […]
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ഡോ. ബിജു
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കാണിച്ച് ജൂറി അംഗം ഡോക്ടർ ബിജു ചലച്ചിത്ര അക്കാഡമി ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി. മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. നടിയെ അക്രമിച്ചകേസിൽ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹൻലാലിനെ ക്ഷണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഡോക്ടർ ബിജു കത്തിൽ വിശദീകരിക്കുന്നു. സൂപ്പർ താരങ്ങളെ വെച്ച് അവാർഡ് നിശയായി കൊണ്ടാടേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാർഡുകളെന്നും ബിജു പറഞ്ഞു.
മന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു: മോഹന്‍ലാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. മോഹന്‍ലാലിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഫോണിലൂടെയാണ് മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ലാല്‍ ഉറപ്പ് നല്‍കിയത്. ചടങ്ങിലേക്ക് ഒരാളെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. […]
മോഹന്‍ലാലിനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമ പ്രവര്‍ത്തകര്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെടുത്തി അമ്മ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിനെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിനിമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇടവേള ബാബുവിന്‍റെ നേതൃത്വത്തിലുള്ള സിനിമ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ ചിലര്‍ സംഘടിതമായി ലക്ഷ്യംവയ്ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് നൂറിലധികം […]
‘എന്നാലും നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരുന്നു’; പ്രകാശ് രാജിനെതിരെ സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍, താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം […]
മോഹന്‍ലാലിനെ പങ്കെടുപ്പിച്ച് അവാര്‍ഡ് ചടങ്ങിന്‍റെ ശോഭ കെടുത്തരുത്- മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര രംഗത്തെ 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാന്‍ തീരുമാനം. ഗീതുമോഹന്‍ദാസ്, രാജീവ് രവി ഉള്‍പ്പെടെ 107പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതാണ് മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിന് കാരണം. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. എന്നാല്‍, […]










