മോഹന്‍ലാലിനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമ പ്രവര്‍ത്തകര്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെടുത്തി അമ്മ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിനെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിനിമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇടവേള ബാബുവിന്‍റെ നേതൃത്വത്തിലുള്ള സിനിമ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ ചിലര്‍ സംഘടിതമായി ലക്ഷ്യംവയ്ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് നൂറിലധികം ആളുകള്‍ ഒപ്പിട്ട പ്രസ്താവന കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമ പ്രവര്‍ത്തകര്‍ മോഹന്‍ലാലിന് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും ഇന്ന് വ്യക്തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*