കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായത് റോഡരികിൽ പതിപ്പിച്ചിരിക്കുന്ന മോഹൻലാലിന്‍റെ ഒടിയൻ സിനിമയുടെ വലിയ പോസ്റ്റർ വലിച്ചു കീറുന്ന ഒരു യുവാവിന്‍റെ വീഡിയോ ആയിരുന്നു. ഈ വീഡിയോ മോഹൻലാൽ ഫാൻസ് പേജുകളിലും വൈറലായിരുന്നു. ”ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ. അതാണ് മോഹൻലാൽ…” എന്ന കുറിപ്പോടെയായിരുന്നു മോഹൻലാൽ ഫാൻസ് പേജുകളിൽ ആ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. View this post on Instagram ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ… അതാണ് […]
Tag: mohanlal
‘ഒടിയനെ കൂവിത്തോല്‍പ്പിക്കാനാവില്ല, ഞാന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്‍റെ ആവശ്യം’: ശ്രീകുമാര്‍ മേനോന്‍
തിരുവനന്തപുരം: നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്‍റെ ഭാഗമാണ് ‘ഒടിയന്‍’ സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. മഞ്ജു അഭിനയിച്ച മുന്‍ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഈ ചിത്രത്തെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പ്രസ് ക്ലബിന്‍റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ”ഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. രണ്ടാമൂഴം […]
‘മേനോന്‍ ചേട്ടന്‍റെ തള്ള് കാരണം തലയുയര്‍ത്താന്‍ വയ്യാതായി, ദയവ് ചെയ്ത് മഹാഭാരതം ഉപേക്ഷിക്കണം’; ശ്രീകുമാര്‍ മേനോനെ പൊളിച്ചടുക്കി ലാലേട്ടന്‍ ഫാന്‍സ്
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ വെല്ലുവിളികള്‍ നേരിട്ട് തിയേറ്ററിലെത്തിയ മോഹന്‍ലാലിന്‍റെ ഒടിയനെ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്കാണ്. സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വികാരം സംവിധായകന്‍ ശ്രികുമാര്‍ മേനോന് എതിരായാണ്. സിനിമ വിജയിക്കുമെന്ന് പറയുന്നവര്‍ പോലും സംവിധായകന്റെ തള്ള് കൂടി പോയെന്ന് അഭിപ്രായപ്പെടുന്നു. ചിത്രം തിയേറ്ററിലെത്തും മുമ്പ് 100 കോടി കിട്ടിയെന്ന് പറഞ്ഞ ശ്രീകുമാര്‍ മേനോനെതിരെ കടുത്ത പ്രതിഷേധമാണ് റിലീസിന് ശേഷവും ഉയരുന്നത്. ലാല്‍ ഫാന്‍സുകാരും ഇതില്‍ സജീവമായി ഇടപെടല്‍ നടത്തുന്നു. ഇതോടെ 50 കോടി ചെലവില്‍ […]
‘നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്’; മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജിന്‍റെ വാക്കുകള്‍
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ലൂസിഫര്‍’ ആണ് പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം. അതും കേന്ദ്ര കഥാപാത്രമായെത്തുന്നത് മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനും ആരാധകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന് ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. റക്ഷ്യയിലെ ഒരു ലൊക്കേഷന്‍ ചിത്രവും […]
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും
പാലക്കാട്: നടന്‍ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത്. കേസന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മോഹന്‍ലാലിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവം അന്വേഷിച്ചതില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തിയെന്ന് സിഎജിയാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പാലക്കാട്ടെ കര്‍ഷക സംഘടനകളും പരിസ്ഥിതി പൗരാവകാശ സംഘടനകളും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സ്വന്തം വീടും കൃഷിയുമൊക്കെ സംരക്ഷിക്കാന്‍ […]
നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍; തല്‍കാലം ബിജെപി പാളയത്തിലേക്കില്ല
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് മോഹന്‍ലാല്‍ തന്‍റെ നയം വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ ഇല്ലെന്ന് ആര്‍എസ്‌എസ് നേതൃത്വത്തോട് താരം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ തരൂരിനെതിരെ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അന്നൊന്നും താരം തന്‍റെ നിലപാട് തുറന്നു പറഞ്ഞിരുന്നില്ല. താന്‍ മത്സരിച്ചാല്‍ രാഷ്ട്രീയപരമായി താന്‍ വേട്ടയാടപ്പെടുമെന്ന ഭയമാണ് മോഹന്‍ലാലിന്‍റെ പിന്‍മാറ്റത്തിനു പ്രധാന കാരണമെന്നാണ് അറിയുന്നത്. ഇപ്പോള്‍ ആനക്കൊമ്പ് കേസ് വീണ്ടും സജീവമായതും പുനരന്വേഷണത്തിനുള്ള സാധ്യത വര്‍ധിച്ചതും […]
‘ഒടിയ’ന്‍റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്റര്‍
റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയന്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്ററാണ് തരംഗമാകുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ നായകനായെത്തുന്ന വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ […]
ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടും ; രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍
കൊച്ചി: ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് താരസംഘടനയായ അമ്മ. ഹര്‍ജിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സംഘടനയില്‍ തിരിച്ചെടുക്കും. ഇക്കാര്യം മുമ്പും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ല. കൊച്ചിയില്‍ അമ്മയ്ക്ക് ആസ്ഥാന മന്ദിരം വാങ്ങുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് താരസംഘടനയായ ‘അമ്മ’ അബുദാബിയില്‍ വച്ച് നടത്താനിരിക്കുന്ന […]
മി ടൂ പരാമർശം; മോഹൻലാലിനെതിരെ പദ്‌മപ്രിയയും
മി ടൂ പരാമർശത്തിൽ മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും. നടൻ മോഹൻലാലിന്‍റെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം. മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടി […]
ആരാധകര്‍ക്ക് വേണ്ടി വീണ്ടും ഒടിയനിലെ ഗാനം ആലപിച്ച് ശ്രേയ ഘോഷാല്‍- VIDEO
ഒടിയനിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം തന്ന ആവേശം കെട്ടടങ്ങും മുന്‍പേ ആരാധകര്‍ക്കായി വീണ്ടും ഗാനമാലപിച്ചിരിക്കുകയാണ് ശ്രേയ ഘോഷാല്‍. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. റഫീഖ് അഹമ്മദിതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം. ഗാനത്തെ ഏറ്റെടുത്ത പ്രക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ ഘോഷാല്‍. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാല്‍ നന്ദി പറഞ്ഞത്. മോഹന്‍ലാലിനൊപ്പം ഒടിയന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും […]










