ഞാനും വിവേചനം അനുഭവിച്ചിട്ടുണ്ട്; വര്‍ണ വിവേചനത്തിനെതിരെ മറഡോണ

ബ്യൂണസ് ഐറിസ്: വര്‍ണവിവേചനത്തിനെതിരെ ഫുട്‌ബോള്‍ താരം മറഡോണ രംഗത്ത്. നാപോളി പ്രതിരോധ താരം കലിദു കോലിബാലി ഇറ്റലിയില്‍ വര്‍ണവിവേചനം നേരിട്ടിരുന്നു. ഇന്‍റര്‍ മിലാനെതിരായ മത്സരത്തിനിടെ കോലിബാലിയെ ഇന്‍റര്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചിരുന്നു. മുന്‍ നാപോളി താരവും നാപോളി ലെജന്‍റുമായ മറഡോണ കോലിബാലിക്ക് പിന്തുണ നല്‍കി സംസാരിക്കുന്നതിനിടെയാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്. തനിക്കും ‘ഇതുപോലുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വര്‍ണവിവേചനം ഫുട്‌ബോളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. എല്ലാവരെയും ബോധവത്കരിക്കുകയും ഫുട്‌ബോളില്‍ നിന്നും വര്‍ണവിവേചനം ഇല്ലായ്മ ചെയ്യുകയും വേണം.’ – അദ്ദേഹം […]

അര്‍ജന്‍റീനയെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന് മറഡോണ

മോസ്‌കോ: ലോകകപ്പ് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട അര്‍ജന്‍റീനിയന്‍ ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം മറഡോണ അറിയിച്ചു. ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നാണ് മറഡോണ അറിയിച്ചത്. ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച്‌ സാംപൊളി രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് മറഡോണയുടെ പ്രതികരണം. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് അര്‍ജന്‍റീനപുറത്തായതോടെയാണ് വാഗ്ദാനവുമായി ഡീഗോ മറഡോണ രംഗത്തെത്തിയത്. ‘ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും തിരിച്ച്‌ ഒന്നും ആവശ്യപ്പെടുന്നില്ലെന്നും മറഡോണ പറയുന്നു. ലോകകപ്പിലെ […]

ആഘോഷങ്ങള്‍ക്കിടയില്‍ അശ്ലീല ആംഗ്യം കാണിച്ച മറഡോണയ്ക്ക്പണികിട്ടി

സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്: അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കാന്‍ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഗ്യാലറിയില്‍ എത്തിയ ഒരിതിഹാസ താരത്തിന് നേരിട്ടത് വിവാദ കൊടുങ്കാറ്റ്. ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം മൈതാനത്ത് മിന്നും ഗോള്‍ നടിയപ്പോള്‍ ഗാലറില്‍ തുള്ളിച്ചാടി മറഡോണ ഒരു നിമിഷം പരിസരം മറന്നു. ഈ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം മുതല്‍ ടീമിന് പ്രചോദനമായി കളികള്‍ കാണാനെത്തിയിരുന്നു അദ്ദേഹം. എന്നാല്‍ നിരാശയായിരുന്നു ഫലം. അപ്പോള്‍ മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നൈജീരിയയ്‌ക്കെതിരെ […]

‘പെനാല്‍റ്റി നഷ്ടമാക്കുന്നത് വലിയ കാര്യമല്ല, പക്ഷെ ഈ കളി രാജ്യത്തിന് നാണക്കേട്’: മറഡോണ

ഐസ്‌ലാന്‍റിനെതിരായ അര്‍ജന്‍റിന ടീമിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച്‌ മുന്‍ അര്‍ജന്‍റിന പരിശീലകനും ലോക ഫുട്ബോള്‍ ഇതിഹാസ താരവുമായ ഡിയീഗോ മറഡോണ. മെസ്സി പെനാള്‍ട്ടി നഷ്ടമാക്കിയത് വലിയ കാര്യമല്ല എന്നാണ് മറഡോണ പറയുന്നത്. താന്‍ അഞ്ച് പെനാള്‍ട്ടികള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും ഞാന്‍ മറഡോണ തന്നെയല്ലെ. അതുകൊണ്ട് പെനാള്‍ട്ടിയില്‍ കാര്യമില്ല, മറഡോണ പറയുന്നു. മെസ്സി പെനാള്‍ട്ടി നഷ്ടമാക്കിയത് കൊണ്ടല്ല ടീം ജയിക്കാതിരുന്നത്. താന്‍ കളിക്കരെ പഴിക്കില്ല മറിച്ച്‌ ടാക്ടിക്സിനെയാണ് കുറ്റം പറയുന്നത്. ഇത്രയും ഉയരം കൂടിയ കളിക്കാരാണ് ഐസ്‌ലാന്റ് ടീമില്‍ […]