അര്‍ജന്‍റീനയെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന് മറഡോണ

മോസ്‌കോ: ലോകകപ്പ് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട അര്‍ജന്‍റീനിയന്‍ ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം മറഡോണ അറിയിച്ചു. ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നാണ് മറഡോണ അറിയിച്ചത്. ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച്‌ സാംപൊളി രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് മറഡോണയുടെ പ്രതികരണം.

പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് അര്‍ജന്‍റീനപുറത്തായതോടെയാണ് വാഗ്ദാനവുമായി ഡീഗോ മറഡോണ രംഗത്തെത്തിയത്. ‘ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും തിരിച്ച്‌ ഒന്നും ആവശ്യപ്പെടുന്നില്ലെന്നും മറഡോണ പറയുന്നു. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാംപൊളിയെ അടുത്തുതന്നെ പുറത്താക്കുമെന്നാണ് റപ്പോര്‍ട്ട്.

2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മറഡോണയായിരുന്നു കോച്ച്‌. അന്ന് ടീമിന് വേണ്ടി കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഇതിഹാസതാരത്തിനായില്ല. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത നാല് ഗോളിന് ജര്‍മനിയോട് തോറ്റ് ടീം പുറത്തായി. കളിക്കളത്തിനകത്തെ പ്രകടനം പരിശീലകനായി കാഴ്ചവയ്ക്കാന്‍ മറഡോണയ്ക്ക് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ അര്‍ജന്‍റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകാനിടയില്ലെന്നാണ് സൂചന.

prp

Related posts

Leave a Reply

*