ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

സിയോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‍  ഇന്ന് രാവിലെ 8.15ഓടെ ആ സുന്‍ചന്‍ഹാങ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്‍. 1926 നായിരുന്നു ജനനം. കിം കൊറിയ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ പില്‍ 1971-75, […]

ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുന്നു, അമേരിക്ക

ന്യൂയോര്‍ക്ക്: ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്ക. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് പ്രകോപനം തുടരുന്ന ഉത്തര കൊറിയയ്ക്കെതിരെ അമേരിക്ക രംഗത്ത്. ഉത്തരകൊറിയയ്ക്കെതിരെ സാദ്ധ്യമായ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലെ  ആവശ്യപ്പെട്ടു. നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ നേരിടാനുള്ള ശ്രമങ്ങള്‍ ഇനി തുടര്‍ന്നിട്ട് കാര്യമില്ല. സംഭവിച്ചത് തന്നെ ധാരാളമാണ്. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം യാചിച്ച്‌ വാങ്ങുകയാണ് ഉത്തര കൊറിയ […]