കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളില്‍ മെട്രോ യാത്രക്കാര്‍ക്ക് രണ്ടുമാസത്തേക്ക് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വരുന്ന ഉത്സവകാലത്ത് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അവധിക്കാലത്ത് ദൂരെ നിന്ന് കൊച്ചിയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ളതിനാലുമാണ് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയത്. മെട്രോ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. മറ്റു യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കാറിന് മണിക്കൂറിന് 20 രൂപയും ബൈക്കിന് 10 രൂപ വീതവും ഈടാക്കുന്നതാണെന്നും കൊച്ചി മെട്രോ റെയില്‍ […]
Tag: Kochi
ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നതിനോടാണ് മലയാളികള്‍ക്ക് താല്‍പര്യമെന്ന് പഠന റിപ്പോര്‍ട്ട്
കൊച്ചി: ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നതിനോടാണ് മലയാളികള്‍ക്ക് താല്‍പര്യമെന്ന് പഠനത്തില്‍ കണ്ടെത്തി. മാറ്റ്റിമോനി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കളുടെ താല്‍പര്യങ്ങളും പൊതുവായ ശീലങ്ങളും പഠിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൗതുകകരമായ പല വസ്തുതകളും പഠനത്തില്‍ കണ്ടെത്തി. ഭാരത് മാറ്റ്റിമോനിയുടെ മലയാള സമൂഹത്തിനു വേണ്ടിയുള്ള വിഭാഗമായ കേരള മാറ്റ്റിമോനിയുടെ മൂന്നു ലക്ഷം വരുന്ന ഉപയോക്താക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നീ അഞ്ചു ജില്ലകളാണ് രജിസ്ട്രേഷനില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. […]
നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു
കൊച്ചി: മലയാളസിനിമയില്‍ വില്ലന്‍വേഷങ്ങളില്‍ നിറഞ്ഞുനിന്ന നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട വില്ലനായിരുന്ന കൊല്ലം അജിത്ത് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 500 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. സഹസംവിധായകനാകാന്‍ പത്മരാജന്‍റെ അടുത്ത് ഒരു വേഷത്തിനായി എത്തിയ അജിത്ത് അദ്ദേഹത്തിന്‍റെ തന്നെ ‘പറന്ന് പറന്ന് പറന്ന് എന്ന […]
ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു
കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നു. കൊച്ചി കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം സ്വദേശിയായ ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ജയസൂര്യ കായല്‍ കയ്യേറി അനധികൃതമായി ബോട്ടുജെട്ടിയും മറ്റും നിര്‍മ്മിക്കുന്നതായി ആയിരുന്നു പരാതി. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. കേസില്‍ ജയസൂര്യ മൂന്നാം […]
കൊച്ചിയില്‍ ഹൈടെക് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം; ഇരകളില്‍ സ്കൂള്‍ കുട്ടികളും
കൊച്ചി: കേരളത്തില്‍ ഹൈടെക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും സജീവമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ നടിമാര്‍ വരെയാണ് ഇവരുടെ ഇരകള്‍. വെറും ഒരു ഫോണ്‍കോളിലൂടെ ഇവര്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നു. എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്‌കൂള്‍, കോളജ് കുട്ടികളെ വരെ കെണിയില്‍ വീഴ്ത്തി ഈ സംഘം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. മോഡലുകളും സീരിയല്‍ നടിമാരും വീട്ടമ്മമാരുമൊക്കെ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സംഘത്തിന്‍റെ ഇടപാടുകള്‍. ലൊക്കാന്‍റോ എന്ന വെബ് സൈറ്റില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. […]
പിറന്നാള്‍ മധുരം നുകരാനൊരുങ്ങി കൊച്ചി മെട്രോ; ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തില്‍ യാത്രക്കാരെ കൂടി പങ്കാളികളാക്കുന്നതിനായി വ്യത്യസ്തമായ പരിപാടികളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജൂണിലാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ 365 എന്ന പേരില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ മെട്രോയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയക്കുകയാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ ഓദ്യോഗിക വെബ്‌സൈറ്റിലേക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ചൊവ്വാഴ്ച മുതല്‍ ഈ മാസം 12 വരെയാണ് ഫോട്ടോകള്‍ അയക്കാനുള്ള തീയതി. […]
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ തെളിവു നല്‍കാമെന്ന് പ്രതി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ മേല്‍നടപടികള്‍ സംബന്ധിച്ച് അന്വേഷണസംഘം […]
മഞ്ജുവും ശ്രീകുമാറും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു; മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍ക്കും രമ്യ നമ്ബീശനും സംവിധായകരായ ലാലിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണമാണ് മാര്‍ട്ടിന്‍ പുറത്തുവിട്ടിരിക്കുന്നത്. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്‍റെ പ്രതികരണം. ഇവര്‍ ചേര്‍ന്നു ദിലീപിനെ കുടുക്കാന്‍ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാര്‍ട്ടിന്‍ പറഞ്ഞു. കോടതയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ‘- മാര്‍ട്ടിന്‍ […]
ദിലീപ് ഹാജരായില്ല, വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 11ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടിയത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം. അതേസമയം പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ് കേസ് […]
തുമ്മുന്നതിനിടെ ശ്വാസകോശത്തില്‍ പോയ മൂക്കുത്തി എന്‍ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു
കൊച്ചി: തുമ്മുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി പുറത്തെടുത്തു. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ ശ്വാസകോശത്തില്‍നിന്ന് എന്‍ഡോസ്കോപ്പി വഴിയാണ് മൂക്കുത്തി പുറത്തെടുത്തത്. അമൃത ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ഇന്‍റര്‍വെന്‍ഷണല്‍ പള്‍മോണളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ മൂക്കുത്തി പുറത്തെടുത്തത്. ശ്വാസകോശത്തിന്‍റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്. എന്‍ഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുത്തതോടെ ചെലവേറിയ ശസ്ത്രക്രിയയും തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഒഴിവായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തുമ്മുന്നതിനിടെ അബദ്ധത്തില്‍ മൂക്കുത്തി അകത്തുപോകുകയായിരുന്നു. […]










