കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കും. ഇന്ധന വര്‍ദ്ധനവിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും എന്നാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്നും ബസ് ഓണേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ ചാര്‍ജും നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമകള്‍ സൂചിപ്പിച്ചു. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കണമെങ്കില്‍ തങ്ങള്‍ക്ക് ഇന്ധനവിലയുടെ കാര്യത്തില്‍ സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ […]
Tag: Kochi
എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 2ന്
കൊച്ചി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 2ന് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതി കാത്തിരിക്കുന്ന കുട്ടികളുടെ കാത്തിരിപ്പിനു വിരാമമാകുകയാണ്.ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ക്യാമ്പുകള്‍ അടച്ചു. പരീക്ഷയുടെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് പറഞ്ഞു. 30ന് ചേരുന്ന പരീക്ഷാബോര്‍ഡിലാവും ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അംഗീകരിക്കുക. കൂടാതെ ഓരോ പേപ്പറും നോക്കിയ അദ്ധ്യാപകനെ മനസിലാക്കാന്‍ കഴിയും വിധമാണ് ഇത്തവണ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിരിക്കുനത്.അതുകൊണ്ട് തന്നെ അപാകത […]
റെയില്‍വേ ഇനിമുതല്‍ ടിക്കറ്റ് മലയാളത്തിലും
കൊച്ചി: ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്‍റെ തിരുവനന്തപുരത്തും എറണാകുളത്തും ചൊവ്വാഴ്ച ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ഇത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്‌റ്റേഷനുകളിലേക്കു ഈ സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ […]
3 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍
കൊച്ചി: എറണാകുളത്ത് കളമശ്ശേരിയില്‍ 3 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലാരിവട്ടം-മഹാരാജാസ് റൂട്ടില്‍ ഇന്ന് മെട്രോ സര്‍വ്വീസില്ല
കൊച്ചി കലൂരില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണു വ്യാഴാഴ്ച്ച രാത്രി അപകടമുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മെട്രോ തൂണുകള്‍ക്കിടയിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കലൂര്‍ മെട്രോ സ്റ്റേഷനു സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയിലാണു വ്യാഴാഴ്ച്ച രാത്രി മണ്ണിടിഞ്ഞത്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തി പുതിയ ഷോറൂമിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇതിനായി ആഴത്തില്‍ […]
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു
കുമ്പളം: ഓടുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍ എ.ജെ.റോസ് മേരി നീനയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്നും കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപം കണ്ടെത്തുകയായിരുന്നു. ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നു. ബാഗ് ട്രെയിനില്‍ വെച്ചാണ് […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; പൊലീസ് പിടികൂടിയത് ആളുമാറി
കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആളുമാറി. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്‍റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന. വാസുദേവന്‍റെ സഹോദരന്‍ ഗണേശനാണ് എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിന് ശ്രീജിത്തിനെ കാണിച്ചുകൊടുത്തത്. കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം പരിചയമുണ്ടായിരുന്നില്ല. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാസുദേവന്‍റെ വീട് ആക്രമിക്കപ്പെടുമ്പോള്‍ ശ്രീജിത്ത് വീട്ടിലുണ്ടായിരുന്നു. ഇക്കാര്യം ശ്രീജിത്തിന്‍റെ സഹോദരനും വ്യക്തമാക്കി. ശ്രീജിത്തിനെ […]
ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ചത് മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവിന്റെ മകന്‍
കൊച്ചി: കശ്മീരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരിയുടെ വധത്തെ ന്യായീകരിച്ചു വിവാദത്തിലായത് മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവിന്റെ മകന്‍. ആര്‍എസ്‌എസ് നേതാവ് നന്ദകുമാറിന്റെ മകന്‍ വിഷ്ണു നന്ദകുമാറാണ് ഫെയ്സ്ബുക്കില്‍, രാജ്യം ചര്‍ച്ച ചെയ്യുന്ന ക്രൂരതയെ ന്യായീകരിച്ച് കമന്റിട്ടടത്. ഇതു വിവാദമായതോടെ വിഷ്ണു നന്ദകുമാര്‍ കമന്റ് പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തുവന്നു. ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു കമന്‍റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിയല്‍ ഉയര്‍ന്നത്. […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്‍റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിനെ കയരൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്ത്ര ആഭ്യന്ത്ര വകുപ്പിന്‍റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പൊലീസുകാരെ സസ്‌പെന്‍റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണന്‍റെ മകന്‍ ശ്രീജിത്താണ് (26) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് തിങ്കളാഴ്ച വൈകുന്നേരം ആറിനു മരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ഗുരുവായൂര്‍ ദേശീയപാതയില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പിഞ്ചുകുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ടു മര്‍ദിച്ചു. വാഹനങ്ങള്‍ തടയാന്‍ കൊടികളുമായി എത്തിയ ഹര്‍ത്താല്‍ […]









