തുമ്മുന്നതിനിടെ ശ്വാസകോശത്തില്‍ പോയ മൂക്കുത്തി എന്‍ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

കൊച്ചി: തുമ്മുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി പുറത്തെടുത്തു. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ ശ്വാസകോശത്തില്‍നിന്ന് എന്‍ഡോസ്കോപ്പി വഴിയാണ് മൂക്കുത്തി പുറത്തെടുത്തത്.

അമൃത ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ഇന്‍റര്‍വെന്‍ഷണല്‍ പള്‍മോണളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ മൂക്കുത്തി പുറത്തെടുത്തത്. ശ്വാസകോശത്തിന്‍റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്. എന്‍ഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുത്തതോടെ ചെലവേറിയ ശസ്ത്രക്രിയയും തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഒഴിവായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

തുമ്മുന്നതിനിടെ അബദ്ധത്തില്‍ മൂക്കുത്തി അകത്തുപോകുകയായിരുന്നു. എക്റേ പരിശോധനയില്‍ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടതെന്ന് വ്യക്തമായി. തുടര്‍ന്നാണ് യുവതിയെ അമൃതയില്‍ എത്തിച്ചത്. സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു.

prp

Related posts

Leave a Reply

*