പ്രിയവാര്യറെയും കടത്തിവെട്ടി സോഷ്യല്‍മീഡിയയില്‍ പുത്തന്‍ താരോദയം- VIDEO

ഡബ്‌സ്മാഷുകള്‍ ഏവര്‍ക്കും വലിയ പ്രിയമാണ്. സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷുകള്‍ക്ക് വലിയ ഡിമാന്‍റാണുള്ളത്. ഇപ്പോഴിതാ കലക്കനൊരു ഡബ്‌സ്മാഷിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയാണ്  കാര്യസ്ഥനെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാര്‍.

‘കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ’ എന്ന മില്‍ക്ക് ബിസ്‌കറ്റിന്‍റെ പരസ്യമാണ് മഹിമ ഡബ്‌സ്മാഷിനായി തെരഞ്ഞെടുത്തത്. മഹിമ ചെയ്തുകഴിഞ്ഞതോടെ സംഭവം വീണ്ടും ഹിറ്റായി. ഇപ്പോള്‍ നിരവധിപേരാണ് കുടിക്കമാട്ടേനുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും മഹിമയുടെ ഡബ്‌സ്മാഷാണ് ഏവര്‍ക്കും ഇഷ്ടമാകുന്നത്.

12 സെക്കന്‍ഡുകള്‍ മാത്രമുള്ള ഡബ്‌സ്മാഷ് താരത്തിന് പുതുജീവനാകുകയാണ്. കണ്ണിറുക്കിയും കാഞ്ചിവലിച്ചും തരംഗമായ പ്രിയവാര്യറെയും പിന്നിലാക്കി സോഷ്യല്‍ മീഡിയയില്‍ കുതിക്കുകയാണ് മഹിമ.

Image result for mahima nambiar images

2012 ല്‍ സട്ടൈ എന്ന ചിത്രത്തിലെ നായികയായെത്തിയ മഹിമ തിരിച്ചടികളും പ്രതീക്ഷകളും പേറിയാണ് മുന്നേറുന്നത്. 2014 ല്‍ എന്നമോ നടക്കതും മോസക്കുട്ടിയും താരത്തെ ശ്രദ്ധേയയാക്കി. എന്നാല്‍ പ്രതീക്ഷിച്ച പോലെ പറന്നുയരാന്‍ മഹിമയ്ക്കായില്ല. 2015 ല്‍ അഗതിനൈ എന്ന ഒറ്റ ചിത്രമാണ് മഹിമയ്ക്ക് ലഭിച്ചത്. ഇടവേളയ്ക്ക് ശേഷം 2017 ല്‍ കുറ്റം 23 ഉം പുരിയാത പുതിറും അണ്ണധുരൈയും അണ്ണന്ക്ക് ജയും മഹിമയ്ക്ക് പുതു ജീവന്‍ നല്‍കി.

ഈ വര്‍ഷം ഇതിനകം ആയിരം കണ്‍ങ്കള്‍, അയ്ങ്കരനും താരത്തിന് പ്രതീക്ഷ നല്‍കിയ ചിത്രങ്ങളാണ്. ഇപ്പോള്‍ ഡബ്‌സ്മാഷ് ഹിറ്റായതോടെ താരം ഉദിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കാസര്‍ഗോഡുകാരിയായ മഹിമ കൈ നിറയെ ചിത്രങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോള്‍.

Leave a Reply

*