ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; മകനെ സംരക്ഷിക്കില്ലെന്ന് പ്രതിയുടെ പിതാവ്

കൊല്ലം: ഓച്ചിറയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മകനെ സംരക്ഷിക്കില്ലെന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസ്. മകന്‍ റോഷന്‍ കുറ്റക്കാരാനാണെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ ചിലര്‍ ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ […]

സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി; ട്യൂഷന്‍ ടീച്ചര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശ് ചിത്രകൂടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് ഉച്ചയ്ക്ക് സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെയാണ് മോചനദ്രവ്യം നല്‍കിയിട്ടും അക്രമികള്‍ കൊലപ്പെടുത്തിയത്. ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്‍റെ മക്കളും യുകെജി വിദ്യാര്‍ഥികളുമായ ശ്രേയന്‍ശ്, പ്രിയന്‍ശ് എന്നിവരാണു ക്രൂരമായി കൊല്ലപ്പെട്ടത്. ഫെബ്രുവരി 12ന് ഉച്ചയ്ക്കാണ് സ്‌കൂളിനു സമീപത്ത് മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ […]

നടന്‍ രാജ്‌ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്‌തനാക്കി!

ചെന്നൈ: കന്നഡ നടന്‍ രാജ്‌കുമാറിനെ കടത്തി കൊണ്ടുപോയ കേസില്‍ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും വെറുതെ വിട്ടു. 2000 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. കേസില്‍ വാദിയും പ്രതിയും മരിച്ചകഴിഞ്ഞശേഷമാണ്‌ വിധി വരുന്നത്‌. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം […]

17 കാരിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: 17 കാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് കുമ്പളയിലെ ഫ്രീക്കനിലേക്ക്. പ്രണയിച്ച്‌ ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനെ കുറിച്ച്‌ പോലീസ് കൂടുതല്‍ അന്വേഷിച്ചു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. രണ്ട് സെന്‍റ് കൂരയിലാണ് താമസമെങ്കിലും പുറത്ത് കറക്കം മോഷ്ടിച്ച ആഢംബര ബൈക്കിലും മറ്റുമായിരുന്നു. പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ഓണ്‍ലൈനിലൂടെ നിരവധി സ്ത്രീകളെയാണ് യുവാവ് കബളിപ്പിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേവായൂരില്‍ നിന്നും പതിനേഴുകാരിയെ കാണാതായതു […]

അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം വ്യാജം; യുവതിയെ പൊലീസ് പിടികൂടി.

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടു പോയതായി പ്രചരണം പരിഭ്രാന്തി പരത്തി. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം യുവതിയുടെ നാടകമാണെന്ന് കണ്ടെത്തി. യുവതിയെ പീന്നിട് പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നും റെയില്‍വെ പൊലീസ് പിടികൂടി. മനുവിന്‍റെ ഭാര്യ മീനുവിനെയും മകന്‍ സായ് കൃഷ്ണനെയുമാണ് കാണാതായതായി ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി ലഭിച്ചത്. വാഹനത്തിലെത്തിയ സംഘം ഭാര്യയെയും മകനെയും തട്ടികൊണ്ടു പോയി എന്നായിരുന്നു പരാതി. ഇതോടെ പൊലീസും മാധ്യമങ്ങളും സ്ഥലത്ത് കുതിച്ചെത്തി. സംഭവം വലിയ വാര്‍ത്തയായതോടെ ജില്ലാ […]

ഭീകരരുടെ ത​ട​വി​ലു​ള്ള അ​വ​സാ​ന പെ​ണ്‍​കു​ട്ടി​യെ മോ​ചി​പ്പി​ക്കും വ​രെ പോരാടും: നൈ​ജീ​രി​യ

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ ദാ​പ്ചി​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം ഗേ​ള്‍​സ് സ്കൂ​ള്‍ ആ​ക്ര​മി​ച്ചു ബൊക്കോ ഹ​റാം ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ അ​വ​സാ​ന ആ​ളെ മോചിപ്പി​ക്കും വ​രെ പോ​രാ​ടു​മെ​ന്ന് നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​ര്‍. ബ​ന്ദി​യാ​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ആ​രെ​യും കൈ​വി​ടി​ല്ല. ഭീ​ക​ര​രു​ടെ ത​ട​ങ്ക​ലി​ലു​ള്ള അ​വ​സാ​ന പെ​ണ്‍​കു​ട്ടി​യെ മോ​ചി​പ്പി​ക്കും വ​രെ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 19ന് ​സ്കൂ​ള്‍ ആ​ക്ര​മി​ച്ച്‌ 110 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​രി​ല്‍ 104 പേ​രെ സ​ര്‍​ക്കാ​ര്‍ മോ​ചി​പ്പി​ച്ചു. അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. ഒ​രു കു​ട്ടി​യെ […]

സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിക്കടുത്ത് സ്കൂള്‍ ബസില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഷഹീദാബാദില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പൊലീസും പ്രതികളും തമ്മില്‍ 30 മിനിട്ടോളം നീണ്ട് നിന്ന വെടിവയ്പിന് ശേഷമാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. വെടിവയ്പില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 25 നാണ്​ വിദ്യാര്‍ഥികളുമായി പോകുന്ന ബസില്‍ നിന്ന്​ അഞ്ചു വയസുകാരനെ ബൈക്കിലെത്തിയ രണ്ട്​ […]

സ്കൂള്‍ ബസ് തടഞ്ഞ് ഒന്നാം ക്ലാസുകാരനെ തട്ടികൊണ്ടുപോയി

ന്യൂഡല്‍ഹി:  സ്കൂള്‍ ബസ് ആക്രമിച്ച്‌ ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവം. ബെക്കിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന് സമീപമെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറുടെ കാലിന്​ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന്​ ഇവര്‍ കുട്ടിയെ തട്ടിയെടുത്ത്​ കടന്നുകളഞ്ഞു. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.