കാസര്‍ഗോഡ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം റെയിവേ ട്രാക്കില്‍

കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം തരം വിദ്യാര്‍ഥി ജാസിമിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടത്തി.  തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്‍റെ ഓവുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മാങ്ങട്ടെ ജാഫര്‍ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ജാസിം. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നിട് കാണാതാവുകയായിരുന്നു. ബേക്കല്‍ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ജാസിമിന്‍റെ […]

റിട്ട അധ്യാപികയുടെ കൊലപാതകം; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ റമീസ് (24), വിഷാഖ്(23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 13 രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേര്‍ഡ് അധ്യാപികയായ പി.വി.ജനകി കൊല്ലപ്പെട്ടത്. മുഖമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തു. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപ്പ തകത്തില്‍ പ്രതികളെ […]

ദേശീയഗാനം ആലപിക്കുമ്പോള്‍ ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടത്: വികെ ശ്രീരാമന്‍

കാഞ്ഞങ്ങാട്: ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയല്ല, ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം. സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതിനിടെയാണ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ശ്രീരാമന്‍ അഭിപ്രായപ്പെട്ടത്. പ്രാര്‍ഥനകള്‍ക്ക് നില്‍ക്കേണ്ട ആവശ്യമില്ല. എഴുന്നേറ്റ് നില്‍ക്കുന്നത് അശരണന്‍റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കാനുള്ള സ്വാതന്ത്യം നേടിയെടുക്കാന്‍ നമുക്കാവണം- ശ്രീരാമന്‍ പറഞ്ഞു. സ്വസ്ഥമായി കണ്ണടച്ചിരുന്നാണ് രാജ്യത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടത്. അറ്റന്‍ഷനായി എഴുന്നേറ്റ് നില്‍ക്കുന്നത് ഭയപ്പാടിന്‍റെ ലക്ഷണമാണെന്നും […]

മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച്‌ രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മഞ്ചേശ്വരം സ്വദേശികളായ ആമിന, ആയിഷ, ആയിഷയുടെ മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 11.30-ഓടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദേശീയപാതയില്‍ ബസിറങ്ങിയ ശേഷം റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ ട്രെയിനിന്‍റെ എഞ്ചിന്‍ തട്ടിയാണ് അപകടമുണ്ടായത്. ഒരു ട്രാക്കിലൂടെ ചെന്നൈ-മംഗലാപുരം എക്സ്പ്രസ് കടന്നുപോയിരുന്നു. അതിനാല്‍ മറ്റെ പാളത്തിലൂടെ എന്‍ജിന്‍ വരുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മൂവരും മരണപ്പെട്ടു. […]

വിദ്യാര്‍ഥി ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഉണ്ണി(21) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയാണ്.  

പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോട്: പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപത്തെ താമസക്കാരിയായ സുബൈദ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുബൈദയുടെ താമസം. ബുധനാഴ്ച വൈകീട്ട് അയല്‍പക്കക്കാര്‍ സുബൈദയെ കണ്ടിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.        

ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു

കാസര്‍ഗോഡ്: ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു. എടനീരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തങ്കമണി (60) ആണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ബാബുവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് സംഭവം കണ്ട അയല്‍വാസികള്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസും കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്സും രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ചെളിയില്‍ പൂണ്ട നിലയിലായിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു

കാസര്‍ഗോഡ്; ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ചീമേനി പുലിയന്നൂര്‍ സ്ക്കൂളിന് സമീപത്തെ പി.വി ജാനകി (65)ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ കഴുത്തില്‍ കുത്തേറ്റു ഗുരുതര പരിക്കുകളോടെ മംഗലാപപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാനകിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന. വീട്ടില്‍ നിന്നും 60,000 രൂപയും ഒരു മോതിരവും കവര്‍ച്ച ചെയ്തിട്ടുണ്ട്. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും […]

വിവാഹരാത്രി വധുവിന്‍റെ വരനെയും കൂട്ടി രാത്രി മുഴുവന്‍ കറക്കം; കൂട്ടുകാരുടെ റാഗിങില്‍ പോലീസിന്‍റെ താക്കീത്

കുമ്പള: വിവാഹത്തിനു ശേഷമുള്ള റാഗിങില്‍ കുമ്പളയില്‍ നിന്നൊരു വ്യത്യസ്ത കഥ. വിവാഹ രാത്രി വരനെയും കൂട്ടി ആഘോഷമെന്ന പേരില്‍ കറങ്ങിയ കൂട്ടുകാരുടെ റാഗിംഗിനെ പോലീസ് താക്കീത് ചെയ്തു. കാസര്‍കോഡ് സി ഐ ആണ് പുലര്‍ച്ചേ നഗരത്തില്‍ നിന്നു വരനെയും കൂട്ടുകാരെയും പിടികൂടിയത്. വിവാഹാഘോഷവുമായി ബന്ധപ്പെട്ടു ഘോഷയാത്രയായി വരനെ വധുവിന്‍റെ വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനിടയിലാണ് സുഹൃത്തുക്കള്‍ രാത്രി മുഴുവന്‍ കറക്കിയത്. വരന്‍ വിവാഹ ദിനം വൈകിട്ടു മൊഗ്രാലിലെ വധുവിന്‍റെ വീട്ടിലേയ്ക്കു പുറപ്പെട്ടുവെങ്കിലും എത്തിയതു പിറ്റേന്നു രാവിലെ ഏഴുമണിക്കാണ്. ഇതുമൂലം വധുവിന്‍റെ വീട്ടുകാര്‍ രാത്രി […]

അനധികൃതമായി ഒരു കോടി രൂപ കടത്താന്‍ ശ്രമിച്ച  മൂന്നു പേര്‍ പിടിയില്‍

കാസര്‍ഗോഡ്:  കാറില്‍ അനധികൃതമായി ഒരു കോടി രൂപ കടത്താന്‍ ശ്രമിച്ച  മൂന്നു പേര്‍ പിടിയില്‍.  കങ്കനാടി മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ തനാജി,അമുല്‍ മാലി , ഭേല ഗാവിയിലെ ദിനേശ് എന്ന പ്രകാശ്  എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ കങ്കനാടി പൊലീസ് ഇന്‍സ്പെക്ടര്‍ രവി നായ്ക്കും സംഘവുമാണ് ഇവരെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ 20 കാറും പിടിച്ചെടുത്തിട്ടുണ്ട്.      റിയല്‍ എസ്റേറ്റുമായ ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണ് പണം എത്തിച്ചതെന്ന് ചോദ്യം ചെയലില്‍ ഇവര്‍ […]