തിരുവനന്തപുരം: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിന്‍റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് എം.എല്‍.എ വി.ടി ബല്‍റാം. ആര്‍.എസ്.എസിന്‍റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്‍റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ […]
Tag: kasargod
മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒരു പ്രതിയെ തിരിച്ചറിഞ്ഞു
കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. സോങ്കാല്‍ സ്വദേശി അച്ചു എന്ന അശ്വിനെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ടു പേരുടെ പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കില്‍വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയത്. മംഗളൂരുവിലെ […]
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു; മണ്‍മറഞ്ഞത് മുസ്ലീംലീഗിന്‍റെ അതികായന്‍
കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം. മുസ്ലിം ലീഗിന്‍റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, […]
അച്ഛനോടുള്ള പക വീട്ടാന്‍ മകനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം
കാസര്‍കോഡ്:മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഇരിയ സ്വദേശി വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 34, 302 വകുപ്പു പ്രകാരമാണ് ശിക്ഷ. 2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപം അരും കൊലപാതകം നടന്നത്. കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്ബോള്‍ വിജയകുമാര്‍ വാക്കത്തിയുമായി വന്നു. ഭയത്താല്‍ ഓടുന്നതിനിടെ ഒരു കാലിന് സ്വാധീന കുറവുള്ള കുട്ടി വീഴുകയും കുട്ടിയെ പ്രതി വാക്കത്തി ഉപയോഗിച്ച് കഴുത്തിനും പുറത്തുമായി […]
കാസര്‍ഗോഡ് മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
കാസര്‍ഗോഡ്: കാസര്‍ഗോഡ് മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ വിധി ഇന്ന്. സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസ്സില്‍ പ്രതിയായ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 ജൂലൈ 9നായിരുന്നു സംഭവം. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാറാണ് വിധി പ്രസ്താവിക്കുക. 2015 ജൂലൈ 9ന് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളിയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് […]
നിപ്പയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും; 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കാസര്‍കോട്: നിപ്പ വൈറസ് പനിക്ക് പുറകെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും. കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചു പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 256 പേര്‍ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങും. വീടുകളില്‍ വെള്ളം കെട്ടി നില്‍ക്കാനുള്ള അവസ്ഥ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാര്‍ഡുതല സാനിറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ […]
പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച 2 വിദ്യാര്‍ഥികള്‍ പിടിയില്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ, പ്രിന്‍സിപ്പലിനു ആദരാഞ്ജലികള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പടന്നക്കാട് കുറുന്തൂര്‍ മണക്കാല്‍ ഹൗസിലെ എം.പി.പ്രവീണ്‍, രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥി കാഞ്ഞങ്ങാട് കുന്നുമ്മല്‍ കാര്‍ത്തിക ഹൗസിലെ ശരത് ദാമോദര്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 31ന് രാവിലെയായിരുന്നു കോളേജില്‍ യാത്രഅയപ്പ് ചടങ്ങ് ഒരുക്കിയത്. ഇതിനിടെയായിരുന്നു എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ‘ആദരാഞ്ജലി’ ബോര്‍ഡ് സ്ഥാപിച്ചതിനു പുറമെ പടക്കം […]
പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് ആത്മഹത്യ ചെയ്തു
കാസര്‍കോട്: ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കഴുത്തറത്ത് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ചിക്കമംഗലൂരു സ്വദേശി ഹരിഷ് നായിക്കാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന പെട്ടിക്കടയില്‍നിന്നും കത്തി വാങ്ങി ഓടിപ്പോയ യുവാവ് സമീപത്തെ ഷോപ്പിംഗ് കോപ്ലക്‌സിന്‍റെ പിന്നില്‍വെച്ച് സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിന്‍റെ കൈയിലുണ്ടായ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഇയാളെ […]
ഡോക്ടര്‍മാരുടെ തികഞ്ഞ അനാസ്ഥമൂലം ഗര്‍ഭിണി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധു എഴുതിയ കുറിപ്പ്
ചികിത്സയിലായിരിക്കെ ഡോക്ടര്‍മാരുടെ തികഞ്ഞ അനാസ്ഥമൂലം ഗര്‍ഭിണി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധു എഴുതിയ കുറിപ്പ് വൈറലാകുന്നു. ആശയുടെ ബന്ധു മനീഷ് തമ്പാനാണ് കാര്യങ്ങള്‍ വെളിപ്പെടുത്തി കുറിപ്പെഴുതിയത്. മനീഷിന്‍റെ കുറിപ്പ്: കണ്ണീരില്‍ കുതിര്‍ന്ന ദിനം.. ആദരാജ്ഞലികള്‍ പൊന്നുമോളെ.. കാഞ്ഞങ്ങാട്ടെ ‘പ്രമുഖ’ അല്ലെങ്കില്‍ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവര്‍ പ്രമുഖര്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതി. ഞങ്ങള്‍ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് സ്വയം […]
പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കാസര്‍കോട്: പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിക്കൊപ്പമാണ് മംഗ്ലൂരുവില്‍ എഞ്ചിനീയറിംഗ് കോഴ്സിന് പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ പിടിയിലായത്. പിടിയിലാകുമ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും ലഹരിയിലായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 2014 ല്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ സ്കൂളിലാണ് പെണ്‍കുട്ടിയും യുവാക്കളും ഒന്നിച്ച് പഠിച്ചത്. പിന്നീട് പെണ്‍കുട്ടി പ്ലസ്ടുവില്‍ പഠനം നിര്‍ത്തി. യുവാക്കളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. മംഗളൂരുവില്‍ പലതവണ ഇവര്‍ […]









