കാസര്‍ഗോഡ് ജില്ലയിലും കുരങ്ങ് പനി വ്യാപിക്കുന്നു

കാസര്‍ഗോഡ്: കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്. കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ കാസര്‍കോഡ് ജില്ലയിലും വ്യാപിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയത്. കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം […]

പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായെന്ന് കെ സുധാകരന്‍

കാസര്‍ഗോഡ്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കെ സുധാകരന്‍. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണമെന്നും സുധാകരന്‍ പറയുന്നു. കണ്ണൂരില്‍ കൈകാലുകള്‍ക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്‍റെ എല്‍പി സ്‌കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തിത്തരണമെന്ന് ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആ […]

വനിതാ മതില്‍ പൊളിക്കാന്‍ പുല്ലിന് തീയിടലും കല്ലേറും; കാസര്‍ഗോഡ് സിപിഐഎം- ബിജെപി സംഘര്‍ഷം

കാസര്‍ഗോഡ്‌:  കാസര്‍ഗോഡ്‌ വനിതാമതിലിനിടെ സംഘര്‍ഷം. കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ ഒരുവിഭാഗം ബിജെ.പി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ്‌ കൈയേറി ഉപരോധിച്ചതോടെ 300 മീറ്റര്‍ ഭാഗത്ത്‌ മതില്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. മതില്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. വനിതാമതിലിനെത്തിയവര്‍ക്കെതിരെ കല്ലെറിയുകയും തുടര്‍ന്ന് റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തീയിട്ടത്. ഇതേത്തുടര്‍ന്ന് കനത്ത പുക ഇവിടെ  വ്യാപിക്കുകയും  വനിതാമതിലിനെത്തിയവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്തു.  പോലീസും ഫയര്‍ ഫോഴ്‌സുമെത്തി തീയണയ്ക്കാനും സംഘര്‍ഷമൊഴിവാക്കാനും […]

പാതയോരങ്ങളിലെ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നവര്‍ സൂക്ഷിക്കുക

കാസര്‍ഗോഡ്‌:  വഴിയരികില്‍ മിക്കയിടങ്ങളിലും വില്‍പ്പനയ്ക്കുള്ള ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കരിമ്പിന്‍ ജ്യൂസ് വാങ്ങി കഴിക്കുന്നവര്‍ സൂക്ഷിക്കുക. ഇത്  ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്‍റെ പി എച്ച് മൂല്യം 7 ആണ്. എന്നാല്‍ ഇത്തരം ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസിന്‍റെ പി എച്ച് മൂല്യം നാലാണ്. കാഞ്ഞങ്ങാട് നഗരസഭാ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ ജ്യൂസ് വില്‍പ്പന […]

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്‌: കാസർഗോഡ് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിദ്യാനഗറിലെ ക്വാട്ടേഴ്സിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കർണാടക ഉമ്പള്ളി സ്വദേശിനി സരസുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. ഇവരുടെ ഭർത്താവ് ചന്ദ്രുവിനെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നുവെന്ന് അയല്‍വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസില്‍ മുന്‍‌കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ അദ്ദേഹം ഹാജരാകുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് കോഴിക്കോട് ഒരു സാഹിത്യോത്സവത്തില്‍ നടത്തിയ പ്രസംഗത്തിലെ […]

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍

കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസ‌ര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണാടക വാഗമണ്‍ തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ വനത്തില്‍ നായാട്ടിന് പോയതാണെന്നാണ് ലഭിക്കുന്ന വിവരം. വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴി. കര്‍ണാടക വനംവകുപ്പിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.  

കോട്ട് ധരിക്കാന്‍ വയ്യ; കല്യാണ ദിവസം വരന്‍ മുങ്ങി…!

കാസര്‍കോട്:  കോട്ട് ധരിക്കാന്‍ മടിയായതിനാല്‍ വിവാഹദിവസം വരന്‍ മുങ്ങി. കാസര്‍കോട് സംഭവം. വരന്‍ മുങ്ങിയതിനാല്‍ വിവാഹം മുടങ്ങി.  കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞാണ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടത്. വിവാഹ ദിവസം രാവിലെ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നു. വിവാഹത്തിന് ക്ഷണിച്ചവരെല്ലാം സ്ഥലത്ത്  എത്തിച്ചേര്‍ന്നിട്ടും വരന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വരന്‍ മുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വരന് വേണ്ടി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും […]

അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം വ്യാജം; യുവതിയെ പൊലീസ് പിടികൂടി.

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടു പോയതായി പ്രചരണം പരിഭ്രാന്തി പരത്തി. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം യുവതിയുടെ നാടകമാണെന്ന് കണ്ടെത്തി. യുവതിയെ പീന്നിട് പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നും റെയില്‍വെ പൊലീസ് പിടികൂടി. മനുവിന്‍റെ ഭാര്യ മീനുവിനെയും മകന്‍ സായ് കൃഷ്ണനെയുമാണ് കാണാതായതായി ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി ലഭിച്ചത്. വാഹനത്തിലെത്തിയ സംഘം ഭാര്യയെയും മകനെയും തട്ടികൊണ്ടു പോയി എന്നായിരുന്നു പരാതി. ഇതോടെ പൊലീസും മാധ്യമങ്ങളും സ്ഥലത്ത് കുതിച്ചെത്തി. സംഭവം വലിയ വാര്‍ത്തയായതോടെ ജില്ലാ […]

കാസര്‍കോട് പട്ടാപ്പകല്‍ അമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി

കാസര്‍ഗോഡ്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി. മീനു (22), മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഒരു […]