കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ രോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ അല്‍പ്പ സമയത്തിനകം പ്രസ്താവിക്കും. ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു. തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ […]
Tag: kannur
ഷുക്കൂര്‍ വധക്കേസ്; വിചാരണ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് സിബിഐ
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവേയാണ് സിബിഐ ആവശ്യം ഉന്നയിച്ചത്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്‍റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ഇരുവര്‍ക്കെതിരേയുമുള്ള തെളിവുകള്‍ സിബിഐ അക്കമിട്ട് […]
നവദമ്പതിമാരെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവം; കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍: വരനും വധവിനുമെതിരെ അപകീര്‍ത്തിപരമായ വ്യജ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി. വധു ജൂബി ജോസഫിന്‍റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നും സാമ്പത്തിക പ്രലോഭനമാണ് വിവാഹത്തിന് പിന്നിലെന്നുമായിരുന്നു വ്യാജ വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും തെറ്റായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും കാട്ടി വരന്‍ അനൂപ് പി സെബാസ്റ്റിയനും വധു ജുബി ജോസഫും നേരിട്ട് രംഗത്ത് വന്നു. […]
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; 3 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കരുവാച്ചേരി സ്വദേശി ജനാര്‍ദ്ദനില്‍ നിന്നാണ് ഒരു സത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം പണം തട്ടിയത്. ഇദ്ദേഹത്തിന്‍റെ മകന് ജോലി വാങ്ങിച്ചു നല്‍കാമെന്നായിരുന്നും സംഘം ഏറ്റത്. അജിത്കുമാര്‍, മനോജ് കുമാര്‍. ഐശ്വര്യ എന്നിവരാണ് പ്രതികള്‍. എന്നാല്‍ പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഫോണ്‍ വഴിയാണ് സംഘം ജനാര്‍ദ്ദനെ ബന്ധപ്പെട്ടിരുന്നത്. മൂന്ന് തവണകളിലായ 3,17,500 രൂപയാണ് ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. […]
ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ എസ്.പി ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്യാശേരി എം.എല്‍.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ജയരാജനെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ദുര്‍ബല വകുപ്പുകളാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചുമത്തിയത്. എന്നാല്‍ നിലവിലെ സി.ബി.ഐ കേസ് വളരെ […]
കണ്ണൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇരിട്ടി സ്വദേശി പ്രകാശന്‍, അര്‍ജുനന്‍, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പയ്യന്നൂര്‍ ദേശീയപാതയിലും ഇന്നലെ അപകടം നടന്നിരുന്നു. വെള്ളൂര്‍ പുതിയങ്കാവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലും ഓട്ടോയിലും കാറിടിക്കുകയായിരുന്നു.
കുഞ്ഞു നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ
കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന രണ്ടുവയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് നിയയുടെ വീട് സന്ദര്‍ശിച്ച ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയ്ക്ക് നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ […]
പ്രതിയെ മോചിപ്പിക്കാന്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ പ്രതിയെ മോചിപ്പിക്കാന്‍ സംഘടിച്ചെത്തി പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ക്ക് എതിരെ കേസെടുത്തു. പിടിച്ചുപറിക്കേസില്‍ പിടിയിലായി വൈദ്യപരിശോധനക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശിനെയാണ് ഇയാളുടെ സുഹൃത്തുക്കളായ ഒരു സംഘം എത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ മുമ്പ് കൊലക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ദില്‍ഷിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് […]
കണ്ണൂരില്‍ മായം കലര്‍ന്ന തേയില; കടുപ്പം മാത്രമല്ല, ക്യാന്‍സറും ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍ : നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും മായം കലര്‍ന്ന തേയില ഉപയോഗിക്കുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡില്‍ കണ്ണൂരിലെ തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മായം കലര്‍ന്ന തേയില പിടികൂടി. ചായയ്ക്ക് നിറവും കടുപ്പവും വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ ഗ്ലാസ് ചായ ഇത്തരം തേയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാക്കുവാനാവുന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ആകര്‍ഷിക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഉപയോഗ ശേഷം കളയുന്ന ചായയുടെ പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും […]
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍
കണ്ണൂര്‍ : കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കറ്റ് സര്‍വ്വീസ് ആരംഭിക്കും. സ്‌പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്നും അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതലെന്ന് തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജ […]










