ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍; തന്ത്രിക്കെതിരെ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി​യാ​ല്‍ ന​ട അ​ട​ച്ചി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച തന്ത്രി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്രം തു​റ​ക്കാ​നും അടയ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​ന് മാ​ത്ര​മാ​ണെ​ന്നും ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്ത്രി ക്ഷേ​ത്ര​മ​ട​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. പ​രി​ക​ര്‍​മി​ക​ള്‍ പ​തി​നെ​ട്ടാം പ​ടി​ക്കു താ​ഴെ സത്യാഗ്ര​ഹ​മി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സു​പ്രീം കോ​ട​തി വി​ധി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ഇവര്‍ ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണ്. ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാത്രമാണ്- […]

ശബരിമല സ്ത്രീപ്രവേശനം; തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്ന് ചര്‍ച്ചയ്‌ക്കെത്താന്‍ തന്ത്രി കുടുംബത്തെ വിളിച്ചത്. കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്‍റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരുമായാണ് ചര്‍ച്ച. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സമവായത്തിനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് സിപിഐഎം നിലപാടെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ശബരിമല മുന്‍തന്ത്രി കണ്​ഠര്​ മഹേശ്വരര്​ അന്തരിച്ചു

ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്​ഠര്​ മഹേശ്വരര്​ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ ചികിത്സയിരുന്നു. ഉച്ചക്ക്​ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. തന്ത്രി കണ്​ഠരര്​ മഹേശ്വരരുടെ കാലത്താണ്​ മാളികപ്പുറത്ത്​ ദുര്‍ഗാ ക്ഷേത്രം പ്രതിഷ്​ഠിച്ചത്​. ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പുനഃപ്രതിഷ്​ഠ നടത്തിയതില്‍ സഹകാര്‍മികന്‍ ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്‌ എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌.