സ്ത്രീകള്‍ക്കിഷ്ടം ഇങ്ങനെയുള്ള പുരുഷന്മാരെ….

നല്ല ശാരീരികാരോഗ്യമുള്ളയാളെയാണോ അതോ സാമ്പത്തിക ശേഷിയുള്ളയാണെയാണോ അതോ നിങ്ങളുമായി ഒത്തിണങ്ങിപ്പോവുന്നയാളെയാണോ നിങ്ങള്‍ തിരഞ്ഞെടുക്കുക? നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ അല്ലെങ്കില്‍ പാരമ്പര്യ രീതികള്‍ തുടരാനിഷ്ടപ്പെടുന്നയാളാണോ എന്നതനുസരിച്ചിരിക്കും നിങ്ങളുടെ തീരുമാനം. പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ സമ്പന്നനും ആരോഗ്യ ദൃഢഗാത്രനായ പുരഷന്‍ എന്ന സങ്കല്‍പ്പമാണ് സ്ത്രീകള്‍ക്കിടിയില്‍ ഇപ്പോഴും മുന്‍പന്തിയിലുള്ളത്. സ്ത്രീകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് പുരുഷന്‍റെ ശക്തിയും സമ്പത്തിലും അധിഷ്ടിതമായ പുരുഷകേന്ദ്രീകൃത മൂല്യങ്ങളാണെന്നും കാലങ്ങളായി തുടര്‍ന്നുവരുന്ന ലിംഗഭേദ ചിന്താഗതികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ഫെമിനിസ്റ്റ് മീഡിയാ സ്റ്റഡീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് […]

മുഖം വെളുത്തുതുടുക്കാന്‍ ഇവയൊന്നു ചെയ്തുനോക്കൂ.. ഫലം ഉറപ്പ്

വെളുത്തു തുടുത്ത മുഖം എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. പല സോപ്പുകളും ക്രീമുകളും ചര്‍മം വെളുപ്പിയ്ക്കുമെന്നു പറഞ്ഞു വരുന്നുണ്ട്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയുമാകാം. കാരണം കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കുന്നതുകൊണ്ടുതന്നെ. വെളുപ്പിനായി കെമിക്കല്‍ കലര്‍ന്ന വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഏറെ നല്ലതാണ്. ഇത് പല ദോഷങ്ങളും വരുത്തും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇന്നു ലഭിയ്ക്കുന്ന വെളുക്കാനുള്ള പല ക്രീമുകള്‍ കാരണമാകാറുണ്ട്. വെളുപ്പുനിറം ലഭിയ്ക്കാനായി ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. […]

സ്ത്രീകള്‍ ഭര്‍ത്താവിനേക്കാള്‍ അധികം സ്‌നേഹിക്കുന്നത് ഉറ്റസുഹൃത്തുക്കളെയെന്ന്‍ പഠനം

ന്യൂഡല്‍ഹി: അമ്പത് ശതമാനത്തിലേറെ സ്ത്രീകളും ഭര്‍ത്താവിനെക്കാള്‍ ഉറ്റസുഹൃത്തിനെ സ്നേഹിക്കുന്നവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ പെണ്‍സുഹൃത്തുക്കളാണ് പരസ്പരം ഏറ്റവും അടുക്കുന്നതെന്നും ഹെല്‍ത്ത്-ബ്യൂട്ടി കമ്പനിയായ ഷഹനാസ് നടത്തിയ പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടാണോ, മക്കളോടാണോ അടുപ്പം കൂടുതല്‍ എന്നതായിരുന്നു കുറച്ചു കാലം മുന്‍പു വരെയുണ്ടായിരുന്ന സംശയം. പിന്നീട് സോഷ്യല്‍ മീഡിയയുടെ വരവോടെ അതങ്ങ് മാറി. വീട്ടിലും ഓഫീസിലും മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീകളുടെ ലോകം വളര്‍ന്നു. പഴയ സുഹൃത്തുക്കളെയുള്‍പ്പെടെ തേടി പിടിച്ച്‌ ഒരേ മനോഭാവമുള്ളവര്‍ ചേര്‍ന്ന് യാത്രകളും, ബിസ്സിനസ്സുകളും, ഒത്തുകൂടലുമൊക്കെയായി തങ്ങളുടെ […]

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

നിസാരമായി നമ്മള്‍ കാണുന്ന പലതും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാ ചിന്തകള്‍, എന്നിവയൊക്കെ ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം. സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബിപിഡി. ഇത് ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്നു. നമ്മളില്‍ നൂറിലൊരാള്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിപിഡിയുടെ ലക്ഷണങ്ങള്‍ വളരെ വ്യക്തമാണെങ്കിലും കാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ […]

ലൈംഗികതയുടെ ആദ്യാനുഭവങ്ങള്‍ പങ്കിടുന്നവര്‍ അറിയാന്‍

പലപ്പോഴും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു പരിഭ്രമവും ആവേശവുമൊക്കെ ഉണ്ടാവും. എന്തൊക്കെയാണെങ്കിലും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിത പ്രതീക്ഷയോട് കൂടി ഒരിക്കലും സെക്‌സില്‍ ഏര്‍പ്പെടരുത്. ഇത് പലപ്പോഴും നിരാശയായിരിക്കും സമ്മാനിക്കുക. ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗിക രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും കോണ്ടം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. പരിചയമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കൂടുതല്‍ ഉത്തമം. സാവകാശമാകണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. പങ്കാളിയെ 100 ശതമാനവും […]

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കും

നല്ല ലൈംഗീക ബന്ധം സ്ത്രീകളുടെ ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുമെന്ന് പഠനം. വാര്‍ധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നതിന് സെക്സ് ഗുണകരമാണെന്ന് സൈക്കോന്യറോ എന്‍ഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ഥിരമായ സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘമായ ടെലോമറസ് ഉണ്ടാകുന്നത് ശരീരത്തിന് ഗുണകരമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എന്‍.എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാര്‍ധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച്‌ അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച്‌ അയാള്‍ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ […]

സ്ത്രീകള്‍ക്ക് മൈഗ്രെയ്ന്‍ കൂടുന്നതിന്‍റെ കാരണമെന്ത്?

തലവേദന കൊണ്ട് ഒരിക്കല്ലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്‍റെ ഏത് ഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതു കൊണ്ടുതന്നെ തലവേദനയെ അത്ര നിസാരമാക്കി അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. വേദനയുടെ കാരണം അറിഞ്ഞു വേണം തലവേദനയ്ക്ക് ചികിത്സ നല്‍കാന്‍. വേദനയുടെ സ്വഭാവം നിരീക്ഷിച്ചു കൊണ്ട് കാരണം സ്വയം കണ്ടെത്താന്‍ കഴിയും. മൈഗ്രെയ്ന്‍ കാരണം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളില്‍ മാത്രം മൈഗ്രെയ്ന്‍ വര്‍ദ്ധിക്കുന്നതിന് കാരണം എന്ത് ചിന്തിച്ചിട്ടുണ്ടോ. […]

വെറുംവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍

ആരോഗ്യകരമായ ജീവിതശൈലിയുടെ നല്ലൊരു ഉദാഹരണം തന്നെയാണ് കറിവേപ്പില . കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതൊരു ശീലമാക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്ന് തന്നെയാണ്. വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റ കാരണങ്ങളെക്കുറിച്ചറിയൂ, നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. […]

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി ഉണ്ടാക്കുന്നതെങ്ങനെയെന്നറിഞ്ഞാല്‍ കാപ്പികുടി നിര്‍ത്തും..!

വൈകീട്ട് ജോലി കഴിഞ്ഞ് വീടെത്തുമ്ബോള്‍ ഒരു ചൂടു കാപ്പി, അല്ലെങ്കില്‍ വൈകീട്ട് കൂട്ടുകാരോടോ വീട്ടുകാരോടോ ഒത്ത് കൂടുമ്ബോള്‍, ബിസിനസ്സ് മീറ്റിങ്ങുകളില്‍, അതുമല്ലെങ്കില്‍ നല്ല മഴയുള്ള ദിവസം നല്ല പുസ്തകവും ഒരു കപ്പ് കാപ്പിയും..ഇങ്ങനെ ഏത് അവസരത്തിലും കാപ്പി വിട്ടൊരു കളിയില്ല നമുക്ക്.   സാധാരണ കാപ്പി 8 രൂപ മുതല്‍ കടകളില്‍ ലഭിക്കുമ്പോള്‍, കഫേ കോഫീ ഡേ, സ്റ്റാര്‍ ബക്ക്‌സ് പോലുള്ള മുന്തിയ ഇടങ്ങളില്‍ തീ വിലയാണ് ഒരു കപ്പ് കാപ്പിക്ക്. എന്നാല്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള […]

അഴക്‌ പോലെ ചാമ്പയ്ക്കയുടെ ഗുണങ്ങളും

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല.  കൈവെള്ളയില്‍ കുറച്ച്‌ ഉപ്പിട്ട് അതില്‍ ചാമ്ബക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച്‌ അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക പോലും വെറുതെ കളയാന്‍ ആര്‍ക്കും സാധിക്കില്ല. ചാമ്പങ്ങ, റോസ്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായകള്‍ വീടുകളിലെ ഫ്രിഡ്ജില്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയുണ്ടാകുന്ന ചാമ്പയ്ക്ക പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ […]