ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി ഉണ്ടാക്കുന്നതെങ്ങനെയെന്നറിഞ്ഞാല്‍ കാപ്പികുടി നിര്‍ത്തും..!

വൈകീട്ട് ജോലി കഴിഞ്ഞ് വീടെത്തുമ്ബോള്‍ ഒരു ചൂടു കാപ്പി, അല്ലെങ്കില്‍ വൈകീട്ട് കൂട്ടുകാരോടോ വീട്ടുകാരോടോ ഒത്ത് കൂടുമ്ബോള്‍, ബിസിനസ്സ് മീറ്റിങ്ങുകളില്‍, അതുമല്ലെങ്കില്‍ നല്ല മഴയുള്ള ദിവസം നല്ല പുസ്തകവും ഒരു കപ്പ് കാപ്പിയും..ഇങ്ങനെ ഏത് അവസരത്തിലും കാപ്പി വിട്ടൊരു കളിയില്ല നമുക്ക്.

 

സാധാരണ കാപ്പി 8 രൂപ മുതല്‍ കടകളില്‍ ലഭിക്കുമ്പോള്‍, കഫേ കോഫീ ഡേ, സ്റ്റാര്‍ ബക്ക്‌സ് പോലുള്ള മുന്തിയ ഇടങ്ങളില്‍ തീ വിലയാണ് ഒരു കപ്പ് കാപ്പിക്ക്. എന്നാല്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാപ്പിയുടെ വില എത്രയെന്ന് അറിയുമോ ? കാപ്പിയുടെ വില ഓരോ പ്രദേശങ്ങളില്‍ മാറുമെങ്കിലും ഈ വിശേഷയിനം കാപ്പി ഉണ്ടാക്കുന്ന കാപ്പിക്കുരുവിന് വില കിലോയ്ക്ക് US$700 അതായത് ഏകദേശം 25,000 രൂപ!!

Related image

ഇത്രമാത്രം വിലവരാന്‍ എന്താണ് ഇതിലെ സവിശേഷതയെന്ന് അറിഞ്ഞാന്‍ ചിലപ്പോള്‍ കാപ്പികുടി തന്നെ നിങ്ങള്‍ വേണ്ടെന്ന് വയ്ക്കും. കാരണം ഇത് നിര്‍മ്മിക്കുന്നത് വെരുകിന്‍റെ കാഷ്ടത്തില്‍ നിന്നാണ്. അതെ സംഭവം സത്യമാണ്. വെരുക് തിന്നുന്ന കാപ്പിക്കുരുവില്‍ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. വെരുകിന്റെ കാഷ്ടം ശേഖരിച്ച ശേഷം അതുമായി ചേര്‍ത്താണ് പ്രത്യേക കാപ്പിക്കുരു തയ്യാറാക്കുന്നത്.

കൂടുതല്‍ പോഷകഗുണമുള്ളതാകുന്നു എന്നതാണ് ഈ കാപ്പിക്കുരുവിന്‍റെ വില കൂട്ടുന്നത്. ഇത്തരം കാപ്പിക്കുരു നിര്‍മ്മിക്കുന്നതിനുള്ള ചെലവ് തന്നെയാണ് ഇതിന്‍റെ വില കൂട്ടുന്നതും. എന്നാല്‍ ഈ വെരുക് കാപ്പിയ്ക്ക് ആരാധകര്‍ അങ്ങ് ഗള്‍ഫിലും യൂറോപ്പിലും ഏറെയാണ്.

Related image

പഴുത്ത കാപ്പിക്കുരുവിന്‍റെ തൊലി മാത്രമാണ് സാധാരണഗതിയില്‍ വെരുകകുള്‍ തിന്നുന്നത്. ഇത് വിഴുങ്ങുന്ന കുരുവിലേക്ക് വയറ്റിനുള്ളിലെ ചില പ്രോട്ടീനുകള്‍ കൂടി കലര്‍ന്ന കാപ്പിക്കുരുവാക്കി മാറ്റും.

prp

Related posts

Leave a Reply

*