സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകളെ കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്ന് സര്‍ക്കാര്‍

മലപ്പുറം: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍. ഇന്‍റര്‍നെറ്റ് ദാതാക്കള്‍ക്ക് ഐ ടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ലഭ്യമാകുന്ന പല ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരത്തെ കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ […]

തട്ടുകടക ഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സംവിധാനം വരുന്നു. തെരുവ് ഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടേതാണ് ഈ നീക്കം. ഓരോ ജില്ലയിലും ഓരോ സ്ഥലം എന്ന രീതിയിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രകാരം പെട്ടിക്കടകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. കൂടാതെ വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഈ പദ്ധതി കൊണ്ടുവരുന്നതിന് മുന്നോടിയായി അധികൃതര്‍ വിവര ശേഖരണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ […]

പഴങ്ങളില്‍ ഇനം തിരിച്ചറിയാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി : പഴങ്ങളുടെ വില്‍പ്പനയ്ക്ക് സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന വി സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത് . പഴം, പച്ചക്കറി വര്‍ഗങ്ങളുടെ കേട് മറയ്ക്കാനായി ഉപയോഗിക്കുന്നതായും എഫ്‌എസ്‌എസ്‌എഐ കണ്ടെത്തല്‍. സ്റ്റിക്കറുകള്‍ പഠിപ്പിക്കുന്നത് ഗുണനിലവാരം മനസിലാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അത്തരമൊരു അറിവും ഇതിലൂടെ മനസിലാക്കാന്‍ കഴിയുന്നില്ല എന്നും വ്യക്തമാണ്.

കുപ്പിവെള്ളം വില കുറച്ചു വില്‍ക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: കുപ്പിവെള്ളം വില കുറച്ചു വില്‍ക്കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. അവശ്യസാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളം ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും, ഇതിനെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷന്‍ നിശ്ചയിച്ച്‌ 12 രൂപയ്ക്ക് വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എട്ടു രൂപയ്ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങി 12 […]