കടുത്ത ചൂട്; വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനല്‍ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്‌സും, ഷൂസും, ടൈയ്യും നിര്‍ബന്ധമാക്കരുതെന്നാണ് നിര്‍ദ്ദേശം. പരീക്ഷാഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. കഠിനമായ ചൂട് കാരണം ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ കുട്ടികളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിക്കന്‍ പോക്‌സും, അഞ്ചാംപനിയും ബാധിച്ച കുട്ടികള്‍ക്ക് […]

അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച്‌ നടത്താന്‍ തീരുമാനം. വിദ്യാലയങ്ങളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു.  നിലവില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. കൂടാതെ 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകുന്നതിനും തീരുമാനമായി. ഡിസംബര്‍ […]

‘ഉച്ചക്കഞ്ഞി’ വിളിയില്‍ പരിഷ്കാരം വരുത്തി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ ‘ഉച്ചക്കഞ്ഞി’ എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്. ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നല്‍കിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും ‘ഉച്ചക്കഞ്ഞി’ എന്നുതന്നെ വിളിക്കുകയും രേഖകളില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വകുപ്പ് ഉത്തരവിറക്കിയത്. ഇതുസബന്ധിച്ച് സ്‌കൂളുകളിലെ വിവിധ സമിതികള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം നടത്താനും നിര്‍ദേശമുണ്ട്. ഉച്ചക്കഞ്ഞി രജിസ്റ്ററും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരെ കഞ്ഞി ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യുന്നതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 1984 ഡിസംബര്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്. […]

സ്‌കൂളുകളില്‍ ഇനി പൊതിച്ചോര്‍ പാടില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

കുണ്ടറ: പൊതിച്ചോറിന്‍റെ മണവും രുചിയും ഇനി സ്‌കൂളിലിരുന്ന് നുണയാനാവില്ല. സ്‌കൂളില്‍ ഭക്ഷണപൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇത്. വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ഹരിത പെരുമാറ്റച്ചട്ട ലംഘനം ചില സ്‌കൂളുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്ക, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. ഒരിക്കല്‍ […]

ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​നം; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ര്‍​ത്ത​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങളും രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് . ഈ ​മാ​സം ഏ​ഴി​ന് സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഗുണമേന്മ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ അധ്യായനം ശനിയാഴ്ചകളില്‍ വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശ​നി​യാ​ഴ്ചകള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡയറക്ടര്‍ കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍ അ​റി​യി​ച്ചുവെന്ന തരത്തിലാണ് […]