കെ.എസ്.ആര്‍.ടി.സി.യുടെ കല്യാണവണ്ടി വീണ്ടും ഓടിത്തുടങ്ങും; 7 കണ്ടക്ടര്‍മാര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസില്‍

ചെറുതോണി: കെ.എസ്.ആര്‍.ടി.സി.യുടെ ‘കല്യാണവണ്ടി’ എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലിമലയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണ് വിണ്ടും ഓടി തുടങ്ങിയത്. ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്ന ഏഴുപേര്‍ തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളില്‍ നിന്നാണ്. അതോടെ നാട്ടുകാരിട്ട പേരാണ് കല്യാണവണ്ടി. 2002ലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുന്നത്. 16 വര്‍ഷം മുമ്പാണ് […]

ചെറുതോണി ഡാം വീണ്ടും തുറന്നു

ഇടുക്കി: ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി രണ്ട് മാസത്തിനിടെ രണ്ടാം തവണ ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാം തുറന്നു. അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 2387.92 അടിയില്‍ എത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആഗസ്റ്റില്‍ 2400 അടിയിലെത്തിയപ്പോഴായിരുന്നു ഡാം തുറന്നു വിട്ടത്. ആഗസ്റ്റ് ഒമ്പതിന്  ഉച്ചയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന അണക്കെട്ട് സെപ്റ്റംബറിലാണ് അടച്ചത്. ആഗസ്റ്റ് 14, 15 തീയതികളിലാണ് ഏറ്റവും കൂടുതല്‍ […]

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. 2401.74 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലേക്ക് മുല്ലപ്പെരിയാറില്‍നിന്ന് വരുന്ന വെള്ളത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്.  ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 168.26 അടിയായും കുറഞ്ഞിട്ടുണ്ട്.

മുഴുവന്‍ ഷട്ടറുകളും തുറന്ന്‍ ചെറുതോണി അണക്കെട്ട്

ഇടുക്കി: ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 2401.60 അടിയായ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് ശക്തമായ രീതിയില്‍ മഴ തുടരുന്നതോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ട അവസ്ഥയുണ്ടായത്. ഇടുക്കി ഡാമില്‍ നിന്നും എത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് […]

ആര്‍ത്തിരമ്പി പെരിയാര്‍; 3 ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു

ചെറുതോണി:  മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ  ജലനിരപ്പ് ഉയരുന്നു. 2401.10 അടിയാണ് നിലവിലെ ജലനിരപ്പ്.  2403 അടിയാണ് പരമാവധി സംഭരണ ശേഷി.ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ജില്ലയില്‍  മാത്രം 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ 7 മണിക്ക് തുറന്നത്.  ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്.  2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്‍റീമീറ്ററാണ് […]