ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് നേരിട്ട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ പ്രധാനമന്ത്രിമാര്‍ക്കു മുന്നില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്‍റെ ഒരു കവചമുണ്ടാകാറുണ്ട്. ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. എന്നാല്‍ 2014ല്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടു. ‘ജനങ്ങളോട് നേരിട്ടു സംവദിക്കാന്‍’ വേണ്ടിയായിരുന്നു അത്. എന്നാല്‍ ബുള്ളറ്റ് പ്രൂഫിന്‍റെ രക്ഷാകവചം […]
Tag: central government
ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് ചൈനയിലല്ല ; ആരോപണങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്തകളെ തള്ളി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫെയ്സ്. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരും ആര്‍ബിഐയുടെ കറന്‍സി പ്രസുകളുമാണെന്ന് സാമ്പത്തികകാര്യ മന്ത്രാലയം സെക്രട്ടറി സുബാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള കരാര്‍ ചൈനയിലെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പ്പറേഷനാണെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ […]
രാജ്യത്ത് മരുന്ന് വിലകള്‍ കൂടും
കൊച്ചി: ചരക്ക് സേവന നികുതിയുടെ രണ്ട് സ്ലാബുകള്‍ ഒന്നാക്കാനുള്ള തീരുമാനത്തോടെ രാജ്യത്തെ മരുന്നുവില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് സ്ലാബുകള്‍ ഒന്നാകുന്ന തീരുമാനത്തോടെ മരുന്നുവിലയില്‍ മൂന്ന് ശതമാനമാകും വര്‍ധനവ് നടപ്പില്‍ വരിക. കഴിഞ്ഞ ജൂലൈയില്‍ ജി.എസ്.ടി. നടപ്പാക്കുമ്ബോള്‍ 70 ശതമാനത്തോളം മരുന്നുകള്‍ക്ക് വില ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. 12, 18 ശതമാനം നികുതി സ്ലാബുകളാണ് യോജിപ്പിക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇത് 15 ശതമാനമാക്കി മാറ്റാമെന്ന് ജി.എസ്.ടി. കൗണ്‍സിലില്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കായി ജന്‍ധന്‍ ഔഷധി […]
നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ശിവസനേ
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ശിവസനേ. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ സൃഷ്ടിക്കുന്നതായാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണെന്ന് ശിവസേന മുഖപത്രം സാമ്നയില്‍ പറയുന്നു. എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുന്നതായി മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ദിനംപ്രതി തൊഴില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സാമ്ന കുറ്റപ്പെടുത്തി. രാജ്യത്ത് 24 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ആണ് ഒഴിഞ്ഞു കിടക്കുന്നത്. […]
കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഖേദകരം: കെ.കെ. ഷൈലജ
തിരുവനന്തപുരം: കേരളത്തിന് (എയിംസ്) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കാത്തത് ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയത്. ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ തരൂരും രംഗത്തെത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് തരൂര്‍ പ്രതികരിച്ചു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ നിരവധി പേര്‍ വിയോജിപ്പ് […]
ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ശ്രീകൃഷ്ണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുമതി തേടിയപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശ്രീകൃഷ്ണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വിവര സംരക്ഷണത്തിനുള്ള വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സ്വീകരിക്കാനാണ് കോടതി വിസമതിച്ചത്
റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി മോദി
ന്യൂഡല്‍ഹി : റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. റുവാണ്ടന്‍ പ്രസിഡന്‍റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ’ഗിരിങ്ക’ പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്രമോദി യാത്ര തിരിക്കുന്നത്. കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറുന്നത്. പ്രാദേശിക കാലാവസ്ഥയില്‍ വളര്‍ത്തപ്പെട്ട നാടന്‍ പശുക്കളെയാണ് സമ്മാനിക്കുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്. റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് ‘ഗിരിങ്ക’പദ്ധതി. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ […]
മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ദുരിതബാധിതര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാത്തത് ദു:ഖകരമാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുത്തിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത […]
മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിലപാട് എടുത്തില്ലെന്ന് ശിവസേന
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന. നിലപാട് ഉടന്‍ അറിയിക്കും. 10.30ന് ഉദ്ദവ് താക്കറെ നിലപാട് അറിയിക്കുമെന്നും ശിവസേന അറിയിച്ചു. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ശിവസേന. ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡിഎംകെയും പിന്തുണ നൽകുമെന്നുറപ്പുള്ളതിനാൽ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്‌ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്ര […]
കേരളത്തിന് നിരാശ: മോദിയില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയില്‍ നിരാശ മാത്രമേയുള്ളൂവെന്നും പ്രധാനമന്ത്രിയില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് പിണറായി പറയുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്നാണ് മോദി അറിയിച്ചത്. സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ ശബരിമലപാത നടപ്പാക്കും. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കുമെന്നും അറിയിച്ചു. കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള […]









